ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

ഫെബ്രുവരിയിലെ ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍. 6.07 ശതമാനമാണ് കഴിഞ്ഞ മാസത്തെ ചില്ലറ പണപ്പെരുപ്പം. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ആശ്വാസ നിലവാരത്തിന് മുകളിലെത്തുന്നത്. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.01 ശതമാനമായിരുന്നു.

അതേസമയം, രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യേതര ഇനങ്ങളുടെയും വിലയിലുള്ള വര്‍ധനവാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കാന്‍ കാരണം.
നേരത്തെ, 2021 ജൂണിലായിരുന്നു ചില്ലറ പണപ്പെരുപ്പം ഉയര്‍ന്ന നിലയായ 6.26 ശതമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 5.03 ശതമാനമായിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. കൂടാതെ, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ജനുവരിയിലെ 5.89 ശതമാനമായി ഉയര്‍ന്നതായും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 5.43 ശതമാനമായിരുന്നു ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില.


Related Articles
Next Story
Videos
Share it