സ്‌നാപ് ഡീൽ കസ്റ്റമർ സർവീസ് സേവനങ്ങൾ ഇനി മലയാളത്തിലും

പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ സ്‌നാപ് ഡീൽ മലയാളം ഉൾപ്പടെ എട്ട് പ്രാദേശിക ഭാഷകളിൽ കസ്റ്റമർ സർവീസ് സേവനങ്ങൾ ആരംഭിച്ചു. ഓക്ടോബറിൽ ആരംഭിക്കുന്ന ഉത്സവ സീസണിന് മുന്നിൽ കണ്ടാണ് നടപടി. മലയാളത്തിന് പുറമെ മറാത്തി, കന്നഡ, ഗുജറാത്തി, തെലുഗു, തമിഴ്, ബംഗാളി ഭാഷകളിൽ സേവനം ലഭ്യമാകും.

ഇന്ത്യയിലെ ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണ്‍ലൈൻ ഷോപ്പിങ്ങിന് വളർച്ചയുടെ നേട്ടം സ്വന്തമാക്കുകയാണ് സ്‌നാപ്‌ ഡീലിന്‍റെ ലക്ഷ്യം. നിലവിൽ സ്‌നാപ് ഡീലിന്‍റെ കസ്റ്റമർ സേവനങ്ങളിലേക്ക് വിളിക്കുന്ന 14 ശതമാനം ആളുകളും പ്രാദേശിക ഭാഷ സംസാരിക്കുന്നവരാണ്. 83 ശതമാനം ആണ് ഹിന്ദി സംസാരിക്കുന്നവർ.
ഇന്ത്യയിൻ ഇ-കൊമേഴ്‌സ് രംഗത്തെ വമ്പൻമാരായ ഫ്ലിപ്കാർട്ടും ആമസോണും നേരത്തെ തന്നെ ആപ്പുകൾ ഉൾപ്പടെയുള്ള തങ്ങളുടെ സേവനങ്ങൾ പ്രാദേശിക ഭാഷകളിൽ ആരംഭിച്ചിരുന്നു. കൂടാതെ വിപണിയിൽ വലിയ രീതിയിൽ സാന്നിധ്യം അറിയിച്ച മീഷോ, ഡീൽ ഷെയർ ഉൾപ്പടെയുള്ള പല സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പുകളും പ്രാദേശിക ഭാഷകളിൽ ലഭ്യമാണ്.


Related Articles
Next Story
Videos
Share it