ഈ മൂന്ന് പച്ചക്കറികളാണ് ഭക്ഷ്യ പണപ്പെരുപ്പത്തിന് കാരണമാകുന്നത്? എന്ത് കൊണ്ടെന്ന് അറിയാം

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ നമ്മുടെ ഭക്ഷണത്തിൽ സർവ സാധാരണയായി ഉപയോഗിക്കുന്നതാണ്. ചില്ലറ വില സൂചികയിൽ ഇതിന് മൂന്നിനും കൂടി 2.2 % വെയിറ്റേജാണ് നൽകപ്പെട്ടിരിക്കുന്നത്. ഈ മൂന്ന് പച്ചക്കറികളുടെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുമെന്ന് റിസർവ് ബാങ്കിലെ മൂന്ന് ഗവേഷകർ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ മൂന്ന്ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും പകരം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ ചൈന കഴിഞ്ഞാൽ ഈ മൂന്ന് ഉൽപ്പന്നങ്ങളും ഏറ്റവും അധികം ഉൽപാദിപ്പിക്കുന്നതും, ഉപഭോഗം ചെയ്യുന്നത് ഇന്ത്യയാണ്. മുൻകാലങ്ങളിൽ ഉള്ളിയുടെ വില കുതിച്ച് ഉയർന്നത് കേന്ദ്ര -സംസ്ഥാന സർക്കാരിന്റെ പതനങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്.

എന്തു കൊണ്ടാണ് ഉള്ളി, തക്കാളി, ഉരുളകിഴങ്ങ് വിലകൾ അസ്ഥിരമാകുന്നത്?

1. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം മഴ കുറയുന്നതോ കൂടുന്നതോ കാരണം ഉൽപ്പാദനത്തെ ബാധിക്കാം.

2. കീടങ്ങളോ മറ്റ് പ്രശനങ്ങൾ കൊണ്ട് ഉൽപ്പാദനം കുറയുക.

3. കർഷക സമരങ്ങളും, പ്രതിഷേധങ്ങളും മൂലം വിതരണം കുറയാം

4 . വ്യാപാരികൾ ഊഹക്കച്ചവടത്തിനായി കൂടുതൽ അളവിൽ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത്.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ സംബന്ധിക്കുന്ന പത്രങ്ങളിൽ വന്ന 10 വർഷത്തെ വാർത്തകളെ അടിസ്ഥാന പെടുത്തിയാണ് ഗവേഷകർ നിരീക്ഷണം നടത്തിയിരിക്കുന്നത്. സ്വാഭാവിക ഭാഷ സംസ്‌കരണം (Natural Language Processing ) എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് കമ്പോള വാർത്തകൾ അവലോകനം ചെയ്തത്. വാർത്ത വികാര സൂചനകൾ കൂടി ഭക്ഷ്യ വില പ്രവചനത്തിന് ഉപയോഗപ്പെടുത്തിയാൽ ഈ ഉൽപ്പന്നങ്ങളിലെ വില ചാഞ്ചാട്ടം മുൻകൂട്ടി മനസിലാക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

വാർത്ത അധിഷ്ഠിതമായ ബിഗ് ഡാറ്റ വിശകലനം പണപ്പെരുപ്പം പ്രവചിക്കുന്നതിൽ സൂക്ഷ്മത കൈവരിക്കാൻ സഹായകരമാകുമെന്ന് പ്രാഥമിക നിരീക്ഷണത്തിൽ എത്താൻ ഗവേഷകരുടെ പഠനത്തിലൂടെ സാധിച്ചിട്ടുണ്ട്. കൂടുതൽ പഠനം ഈ വിഷയത്തിൽ ആവശ്യമുണ്ടെന്ന് അവർ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it