ഓൺലൈനിൽ നിന്ന് ഇപ്പോൾ വാങ്ങി, പിന്നീട് പണം നൽകുന്ന 'ബൈ നൗ പേ ലേറ്റർ' എന്താണ്?

ഇ - കൊമേഴ്‌സ് ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികളില്‍ ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന 'ബൈ നൗ പേ ലേറ്റര്‍' അഥവാ ബിഎന്‍പിഎല്‍ സേവനങ്ങള്‍, ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നല്‍കുകയും അതിന്റെ പെയ്‌മെന്റ് പിന്നീട് നല്‍കുകയും ചെയ്യുന്ന രീതിയാണ്.

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക്‌ പകരമായി, ഉപയോഗിക്കാവുന്ന ബിഎൻപിഎൽ ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ കൂടുതല്‍ താത്പര്യത്തോടെ ജനങ്ങൾ കാണുന്നതായാണ് റിപ്പോർട്ടുകൾ. പലപ്പോഴും പലിശ ഇല്ലാതെയോ കുറഞ്ഞ പലിശ നിരക്കിലോ ബിഎന്‍പിഎല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നതാണ് ഒരു കാരണം. സുതാര്യമായ പ്രക്രിയകളും, തത്സമയമുള്ള തീര്‍പ്പാക്കാലുകളും ബിഎന്‍പിഎല്‍ സേവനത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ഇതിന് പുറമെ ഉപയോക്താവിന് തന്റെ കാര്‍ഡ് വിവരങ്ങളോ. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ബിഎന്‍പിഎല്‍ സംവിധാനത്തില്‍ ഡയറക്റ്റ് ആയി നൽകേണ്ടി വരുന്നില്ല. സൈബര്‍ തട്ടിപ്പുകളില്‍ നിന്നും വിവര മോഷണത്തില്‍ നിന്നും ഉപയോക്താവിനെ ഒരു പരിധി വരെ ഇത് കൂടുതൽ സുരക്ഷിതമാക്കുന്നുണ്ട്.
ബിഎന്‍പിഎല്‍ ഉപയോക്താവിന് അക്കൗണ്ട് ഹാക്കിംഗോ, ഫിഷിംഗോ ഓര്‍ത്ത് കൂടുതൽ ഭയപ്പെടേണ്ടതില്ല. എന്നാൽ വായ്പകൾ യഥാസമയം തിരിച്ചടവ് മുടങ്ങിയാല്‍ നൽകേണ്ടുന്ന അധിക ചാര്‍ജുകള്‍ വളരെ വലുതായിരിക്കും. സിബിൽ സ്‌കോറിനെയും ഇത് ബാധിക്കും.


Related Articles
Next Story
Videos
Share it