Begin typing your search above and press return to search.
ടൈനിസോ: ദേശീയ - രാജ്യാന്തര വിപണിയിലേക്ക് ഒരു കൈ സഹായം
നാട്ടുമ്പുറത്തെ ഒരു ചെറുകിട ബ്രാന്‍ഡിന് പോലും ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വന്‍വില്‍പ്പന നേടാനാവുമെന്ന് ടൈനിസോ അനുഭവത്തില്‍ നിന്ന് പറയുന്നു; ഇത്തരത്തിലുള്ള നിരവധി വിജയകഥകളാണ് മഞ്ചേരി ആസ്ഥാനമായുള്ള ടൈനിസോയ്ക്ക് പറയാനുള്ളത്. ടൈനിസോ എന്ന സ്റ്റാര്‍ട്ടപ്പ് പിറവിയെടുത്ത കഥ സ്ഥാപകരായ ദാവൂദ്, സുല്‍ഫിക്കര്‍ എന്നിവര്‍ പറയുന്നു:
ആശയം വന്ന വഴി
ഇന്ത്യയില്‍ എല്ലായിടത്തും മാര്‍ക്കറ്റ് ചെയ്യാന്‍ ഓണ്‍ലൈന്‍ ആണ് മികച്ച പ്ലാറ്റ്‌ഫോം എന്ന് മനസിലാക്കി അത്തരത്തിലൊരു സേവനം നല്‍കാനാണ് ടൈനിസോയ്ക്ക് തുടക്കമിട്ടത്.
പണം കണ്ടെത്തിയത്
വ്യക്തിഗത സമ്പാദ്യങ്ങളില്‍ നിന്നുമാണ് ബിസിനസ് തുടങ്ങുന്നതിനുള്ള പണം കണ്ടെത്തിയത്.
എന്താണ് ഉല്‍പ്പന്നം?
ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റുമാര്‍ മാത്രമുണ്ടായിരുന്ന കാലത്ത് ഓണ്‍ലൈന്‍ സെല്ലര്‍ എന്ന നിലയില്‍ കൂടി ടൈനിസോ സേവനങ്ങള്‍ ലഭ്യമാക്കി. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ഞങ്ങളിലേക് ആകര്‍ഷിച്ചു. ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആമസോണ്‍, ഫ്ലിപ്പ്കാർട്ട്, ഫസ്റ്റ്‌ക്രൈ തുടങ്ങിയവയടക്കമുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍ക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു ഞങ്ങള്‍ ചെയ്തത്.
ടേണിംഗ് പോയ്ന്റ്:
മാസത്തില്‍ 10,000 രൂപയുടെ ബിസിനസ് ചെയ്തിരുന്ന ഒരു പ്രാദേശിക കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡ് ഞങ്ങളുടെ സഹായത്തോടെ ഇന്ന് ഓണ്‍ലൈന്‍ വഴി ഒരു മാസം ചെയുന്ന ബിസിനസ് 30 ലക്ഷം രൂപ ആണ്. ഇത് വലിയ വഴിത്തിരിവായി.
സ്ഥാപനത്തെ കുറിച്ച്
25 ലധികം ബ്രാന്‍ഡുകള്‍ നിലവില്‍ ടൈനിസോയുടെ സേവനം തേടുന്നുണ്ട്. 25 ലേറെ ജീവനക്കാര്‍ കമ്പനിക്കുണ്ട്.
ഭാവി പദ്ധതികള്‍
കരളത്തിലെ മികച്ച കൂടുതല്‍ കമ്പനികളെ ഓണ്‍ലൈന്‍ വഴി ദേശീയ വിപണി കണ്ടെത്താന്‍ സഹായിക്കുക, ടൈനിസോയുടെ സ്വന്തം ഗ്രോസറി ബ്രാന്‍ഡ് ആയ മഞ്ചിങ്‌സിനെ 100 കോടി മൂല്യം ഉള്ള കമ്പനി ആക്കി ഉയര്‍ത്തുക.
സാരഥികള്‍
ദാവൂദും, സുല്‍ഫിക്കര്‍ സല്‍മാനും ചേര്‍ന്നാണ് സ്ഥാപനം തുടങ്ങിയത്.
Next Story
Videos