ടാറ്റ 1എംജി യുണീകോണ്‍ ക്ലബ്ബില്‍

ഓണ്‍ലൈന്‍ ഫാര്‍മസി പ്ലാറ്റ്‌ഫോം ആയ ടാറ്റ 1എംജി (Tata 1mg) യുണീകോണ്‍ പട്ടികയില്‍ ഇടം നേടി. ടാറ്റ ഡിജിറ്റല്‍ നയിച്ച ഏറ്റവും പുതിയ ഫണ്ടിംഗില്‍ 1എംജി, 40 മില്യണ്‍ യുഎസ് ഡോളറാണ് സമാഹരിച്ചത്. രാജ്യത്തെ നൂറ്റിയേഴാമത്തെ യുണീകോണ്‍ ആണ് 1എംജി.

ഒരു ബില്യണ്‍ ഡോളറോ അതിന് മുകളിലോ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ ഏകദേശം 1.25 ബില്യണ്‍ ഡോളറാണ് 1എംജിയുടെ മൂല്യം. 2015ല്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രശാന്ത് ടാന്‍ഡന്‍. ഗൗരവ് അഗര്‍വാള്‍, വികാസ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് 1 എംജി ആരംഭിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപം എത്തുന്നത് 2021ല്‍ ആണ്. ടാറ്റ ഡിജിറ്റലിന് 62.97 ശതമാനം ഓഹരികളാണ് 1എംജിയില്‍ ഉള്ളത്. 1എംജിയെ പൂര്‍ണമായും ഏറ്റെടുക്കാനുള്ള ശ്രമവും ടാറ്റ നടത്തുന്നുണ്ട്. റിലയന്‍സിന്റെ നെറ്റ്‌മെഡ്, ഫാംഈസി എന്നിവയാണ് 1എംജിയുടെ പ്രധാന എതിരാളികള്‍. രാജ്യത്തെ 1800 നഗരങ്ങളില്‍ 1എംജി സേവനങ്ങള്‍ ലഭ്യമാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഡയ്‌ഗ്നോസ്റ്റിക് സ്ഥാപനമായ 5സി നെറ്റ്‌വര്‍ക്കില്‍ 1എംജി നിക്ഷേപം നടത്തിയിരുന്നു.

Related Articles
Next Story
Videos
Share it