ജി എസ് ടി കാലത്തും കരാര്‍ പണി ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ ബാധ്യതയാകും

അഡ്വ: കെ.എസ് ഹരിഹരന്‍

1984 മുതല്‍ കരാര്‍ പണിയുമായി ബന്ധപ്പെട്ട നികുതി നിയമങ്ങള്‍ കരാറുകള്‍ എടുക്കുന്നവര്‍ക്കും ഏല്‍പ്പിക്കുന്നവര്‍ക്കും എന്നും തലവേദനയായിരുന്നു. സുപ്രീം കോടതി വിധികളും ഭരണഘടനാ ഭേദഗതികളും ഒക്കെയായി ഈ രംഗം സംഭവബഹുലമായിരുന്നു.

1984 മുതല്‍ കരാര്‍ പണിയുമായി ബന്ധപ്പെട്ട നികുതി നിയമങ്ങള്‍ കരാറുകള്‍ എടുക്കുന്നവര്‍ക്കും ഏല്‍പ്പിക്കുന്നവര്‍ക്കും എന്നും തലവേദനയായിരുന്നു. സുപ്രീം കോടതി വിധികളും ഭരണഘടനാ ഭേദഗതികളും ഒക്കെയായി ഈ രംഗം സംഭവബഹുലമായിരുന്നു.

1984ല്‍ തുടങ്ങിയ വര്‍ക്‌സ് കോണ്‍ട്രാക്റ്റിന്റെ നികുതി ബാധ്യത ഇന്നും തീര്‍പ്പ് കല്‍പ്പിക്കപ്പെടാതെ പല കോടതികളിലും കെട്ടിക്കിടക്കുന്നു എന്നു പറഞ്ഞാലും

അതിശയോക്തിയാകില്ല.

പത്ത് ശതമാനം ലാഭം പ്രതീക്ഷിച്ച് കരാര്‍ പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ കരാര്‍ തുകയുടെ കിട്ടാക്കടത്തിന് പോലും 14.5 ശതമാനം നികുതി കൊടുക്കേണ്ട അവസ്ഥ വാറ്റ് കാലഘട്ടത്തിന്റെ ശേഷിപ്പായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ജിഎസ്ടിയിലേക്ക് വന്നപ്പോഴോ, താഴെ പറയുന്ന കുരുക്കുകളിലൂടെ വീണ്ടും സങ്കീര്‍ണതകളിലേക്ക് കുതിച്ചു ചാടിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുപോലും കരാര്‍ പണികളുടെ നികുതി നിരക്കില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. അതിന്റെ കാരണങ്ങള്‍ മാറിമാറിക്കൊണ്ടിരിക്കുന്ന 'നോട്ടിഫിക്കേഷണലുകളുടെ' പരമ്പരയാണ്. ഈ പശ്ചാത്തലത്തില്‍ കരാറുകാരുടെ നികുതി നിരക്കുകളില്‍ ഒരു കണ്‍സോളിഡേഷന്‍ ലിസ്റ്റ് ലേഖകന്‍ ബന്ധപ്പെട്ട ഫീല്‍ഡിലുള്ളവര്‍ക്കുവേണ്ടി ചുവടെ ചേര്‍ക്കുന്നു.

ജിഎസ്ടിയില്‍ വര്‍ക്‌സ്് കോണ്‍ട്രാക്റ്റ്, സര്‍വീസ് ആയാണ് വരുന്നത്. ജിഎസ്ടി കാലഘട്ടത്തില്‍ മുന്‍കാലഘട്ടങ്ങളെ അപേക്ഷിച്ച് ഒരു പ്രത്യേകത 18 ശതമാനം ജിഎസ്ടി നല്‍കിക്കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നതാണ്. 18 ശതമാനത്തില്‍ നിന്നും താഴേക്ക് വരണമെങ്കില്‍ നോട്ടിഫിക്കേഷനുകളിലെ നിബന്ധനകള്‍ കൃത്യമായി പാലിക്കണം. സര്‍ക്കാരിനുവേണ്ടി ചെയ്യുന്ന കരാര്‍ പണികള്‍ക്ക് പ്രത്യേകിച്ച് കണ്‍സ്ട്രക്ഷന്റെ കാര്യത്തില്‍ 12 ശതമാനം ജിഎസ്ടി എന്നാണ് പൊതുവെ കരുതപ്പെടുന്നതെങ്കില്‍പ്പോലും 12 ശതമാനം നിബന്ധനകള്‍ക്ക് വിധേയമായ നികുതിയാണ്. നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചി

ല്ലെങ്കില്‍ 12 ശതമാനം എന്നത് 18 ശതമാനമാകുക മാത്രമല്ല, പലിശ, പിഴ തുടങ്ങിയ നടപടികള്‍ വേറെയും വരും.

പഴയകാലഘട്ടത്തിലെ തീരാത്ത സങ്കീര്‍ണതകള്‍ ജിഎസ്ടിയിലും തുടരുകയാണ് എന്നത് ഈ മേഖലയിലെ പ്രൊഫഷണലുകളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നു.

സങ്കീര്‍ണതകള്‍ക്ക് കാരണങ്ങള്‍ പലതരത്തിലും വ്യാഖ്യാനിക്കുന്ന താഴെ പറയുന്ന ഘടകങ്ങളാണ്.

1 കോംപോസിറ്റ് സപ്ലൈ, മിക്‌സഡ് സപ്ലൈ എന്നിവയുടെ നിര്‍വചനവും - വര്‍ക് കോണ്‍ട്രാക്റ്റ് കോംപോസിറ്റ് സപ്ലൈയില്‍ വരുന്നു എന്നതുമാണ്.

2 ക്ലാസിഫിക്കേഷന്‍ എന്ന കടമ്പ കരാര്‍ പണിയുടെ നികുതി ബാധ്യത നിര്‍ണയിക്കുന്ന ഏറ്റവും പ്രധാനമായ ഒരു കാര്യമാണ്. കരാര്‍ പണി എന്നു പറയുമ്പോള്‍ തന്നെ അത് കാാീ്മയഹല ുൃീുലൃ്യേ യുടെ മുകളിലുള്ള ഒരു കൂട്ടിച്ചേര്‍ക്കലാണ്. സേവനങ്ങളുടെ പട്ടികയിലാണ് കരാര്‍ പണികള്‍ ചേര്‍ത്തു വായിക്കേണ്ടത്. സേവനമേഖലയില്‍ ഭക്ഷണപാനീയം/ റെസ്റ്റൊറന്റ് സേവനങ്ങള്‍ക്കു മാത്രമായി കോംപൗണ്ടിംഗ് ഫെസിലിറ്റി പരിമിതപ്പെടുത്തിയപ്പോള്‍ 30ഓളം വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖല ഉള്‍പ്പടെ കരാര്‍ പണിക്കാര്‍ ആസ്വദിച്ചിരിക്കുന്ന കോംപൗണ്ടിംഗ് രീതി ജിഎസ്ടിയില്‍ ലഭ്യമല്ല. കരാര്‍പണി എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് ഓടിവരുന്നത് കണ്‍സ്ട്രക്ഷന്‍ മേഖല തന്നെയാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ മാത്രം ജിഎസ്ടി ക്ലാസിഫിക്കേഷന്‍ താഴെ വിവരിക്കുന്നു. ഈ മേഖലയിലുള്ളവര്‍ എത്രമാത്രം കാര്യക്ഷമതയോടെ ജിഎസ്ടിയെ നോക്കിക്കാണണമെന്ന് മനസിലാക്കാന്‍ കണ്‍സ്ട്രക്ഷന്‍ മേഖലയുടെ മാത്രം ക്ലാസിഫിക്കേഷന്‍ പരിശോധിച്ചാല്‍ മതി.

ബില്‍ഡിംഗ് മേഖലയിലെ വര്‍ക്‌സ് കോണ്‍ട്രാക്റ്റിലെ സേവനങ്ങളുടെ ക്ലാസിഫിക്കേഷന്‍ എന്ന കടമ്പ മാത്രം താഴെ വിവരിക്കുന്നു.

• Construction Services

• Site Preparation Service

• Assembly and errection of pre-fabricated construction

• Special trade construction services

• Installation Services

• Building completion services

• Painting services

• Flooring services

•Repasir

3 Input tax credit & restrictiosn

4 Works contract ല്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ എല്ലാംതന്നെ Registration എടുക്കണം എന്ന വ്യവസ്ഥ (പ്രത്യേകിച്ചും വിവിധ സംസ്ഥാനങ്ങളില്‍)

5 Invoice കൊടുക്കേണ്ട രീതി

6 Advance വാങ്ങുമ്പോഴും കരാര്‍ കാന്‍സല്‍ ചെയ്യുമ്പോഴുമുള്ള നികുതിയുടെ നൂലാമാലകള്‍

7 Awarder തരുന്ന സാധനങ്ങളുടെ കാര്യത്തില്‍ വരുന്ന മൂല്യത്തിന്റെ പ്രശ്‌നങ്ങള്‍

8 Place of Supply

9 Contract

Contract വൈകുമ്പോള്‍ കിട്ടുന്ന കോമ്പന്‍സേഷനോ അധിക തുകയോ മൂലമുണ്ടാകുന്ന നികുതി പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കരാര്‍ പണിയെ സങ്കീര്‍ണതയില്‍ നിന്നും സങ്കീര്‍ണതയിലേക്ക് തള്ളിവിടുമ്പോള്‍ ഓരോ കരാറുകാരനും അവരുമായി ബന്ധപ്പെടുന്ന പ്രൊഫഷണലും നികുതി ഘടനയുടെ വ്യക്തമായ ചിത്രം മനസില്‍ കണ്ടില്ലെങ്കില്‍ ഇതുവരെ കേള്‍ക്കാത്ത ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീകരരൂപമായിരിക്കും വര്‍ക്‌സ് കോണ്‍ട്രാക്റ്റിന്റെ നികുതി ബാധ്യത. ആയതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ, ഈ മേഖലയിലുള്ളവര്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

ലേഖകന്‍ കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമസംബന്ധിയായ ട്രെയ്‌നിംഗ് പ്രോഗ്രാമുകളില്‍ ട്രെയ്‌നറാണ്. ട്രൈബ്യൂണലുകള്‍, അപ്പീല്‍ ഫോറങ്ങള്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ ഹാജരാകുന്ന എറണാകുളത്തെ കെ.എസ് ഹരിഹരന്‍ & അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്.

Related Articles

Next Story

Videos

Share it