പിഴയില്ലാതെ ജി എസ് ടി റിട്ടേണ്‍; തീയതി നീട്ടിയത് ചെറുകിട സംരംഭകര്‍ക്ക് ഗുണകരമാകുന്നതെങ്ങനെ?

ജൂണ്‍ 30 വരെയാണ് ലേറ്റ് ഫീസ് ഒഴിവാക്കിയിട്ടുള്ളത്

2021-22 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി (GST) റിട്ടേണ്‍ ഫയര്‍ ചെയ്യാത്തവര്‍ക്ക് പിഴയില്ലാതെ അടയ്ക്കാനുള്ള തീയതി നീട്ടി. ജൂണ്‍ 3- വരെയാണ് ലേറ്റ് ഫീസ് ഒഴിവാക്കിയിട്ടുള്ളത്. ജി.എസ്.ടി. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ജി.എസ്.ടി.ആര്‍- 4 ഫയല്‍ ചെയ്യുന്നതിനുള്ള കാലതാമസത്തിന് പ്രതിദിനം 50 രൂപ പിഴ ഈടാക്കും.

ചെറുകിട - ഇടത്തരം നികുതി ദായകര്‍ക്ക് ആശ്വാസമേകുന്ന നടപടിയായാണ് ഈ കോമ്പോസിഷന്‍ സ്‌കീം അവതരിപ്പിച്ചിട്ടുള്ളത്.

ഈ സ്‌കീമിന് കീഴില്‍ അധിക പിഴകള്‍ ഒന്നും ഇല്ലാതെ തന്നെ ജൂണ്‍ 30 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്നു കേന്ദ്ര പരോഷ നികുതി ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് (സി.ബി.ഐ.സി) - Central Board of Indirect Taxes & Customs വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഇത് സംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

വിജ്ഞാപനത്തിലാണ് 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജി.എസ്.ടി.ആര്‍- 4 ഫയല്‍ ചെയ്യുന്നതിലെ കാലതാമസത്തിന് മേയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെ ലേറ്റ് ഫീസ് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സാമ്പത്തിക വര്‍ഷം 1.5 കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ഏതൊരു നിര്‍മ്മാതാവിനും, വ്യാപാരിക്കും ജി.എസ്.ടി. കോമ്പോസിഷന്‍ പദ്ധതി ഉപയോഗപ്പെടുത്താം. പദ്ധതിക്കു കീഴില്‍ നിര്‍മ്മാതാക്കളും, വ്യാപാരികളും ഒരു ശതമാനം ജി.എസ്.ടി. നല്‍കേണ്ടതുണ്ട്.

റസ്റ്റോറന്റുകള്‍ക്ക് അഞ്ചു ശതമാനവും (മദ്യം നല്‍കാത്തവ), മറ്റ് സേവന ദാതാക്കള്‍ക്ക് ആറു ശതമാനവുമാണ് നികുതി. ചെറുകിട നികുതിദായകരെ സംരക്ഷിക്കുന്നതിനും, അവരുടെ ആവശ്യം പരിഗണിച്ചുമാണ് നിലവില്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്.

Related Articles
Next Story
Videos
Share it