Begin typing your search above and press return to search.
ചപ്പാത്തിക്കില്ല, പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി !
റെഡി ടു കുക്ക് പൊറോട്ട ബിസിനസിന് കൈ പൊള്ളുന്നു, ജിഎസ്ടി നയത്തില്‍ എന്ത്‌കൊണ്ട് ഈ രണ്ടുതരം? അതോറിറ്റി പറയുന്നത് കാണാം.
റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളില്‍ ചപ്പാത്തിയേക്കാളും ഫൂല്‍ക്കയെക്കാളും ഏറെ ജിഎസ്ടി നിരക്ക് ഈടാക്കുക പൊറോട്ടയ്ക്ക്. റെഡി ടു കുക്ക് ഫ്രോസണ്‍ പൊറോട്ടയ്ക്കാണ് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഗുജറാത്ത് അതോറിറ്റി ഓണ്‍ അഡ്വാന്‍സ് റൂളിംഗ്(എ.എ.ആര്‍) ശരിവച്ചിരിക്കുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ ഉണ്ടാക്കുന്നതും പാഴ്‌സല്‍ നല്‍കുന്നതുമായ പൊറോട്ടകള്‍ക്ക് അഞ്ചു ശതമാനം എന്ന നിലവിലെ ജി.എസ്.ടി തുക തുടരും.
പായ്ക്കറ്റിലെത്തുന്ന ചപ്പാത്തിക്കും മറ്റും ജിഎസ്ടി നിര്‍ണയിക്കുന്ന എച്ച്.എസ്.എന്‍. കോഡിനുകീഴിലല്ല പൊറോട്ടയെന്നാണ് റൂളിംഗ് വ്യക്തമാക്കിയിട്ടുള്ളത്. ചപ്പാത്തിയും റൊട്ടിയും(ഫുല്‍ക) പൊറോട്ടയും എല്ലാം സമാനമാണെന്ന നിലയില്‍ ഒരു സ്വകാര്യ കമ്പനി നല്‍കിയ ഹര്‍ജിയില്‍ വ്യക്തത വരുത്തുകയാണ് എഎആര്‍ ചെയ്തിരിക്കുന്നത്. പൊറോട്ട മറ്റു റൊട്ടി വിഭവങ്ങള്‍ ഉണ്ടാക്കുന്നതു മുതല്‍ പാചകം ചെയ്യുന്നതു വരെ ഒരുപോലെയാണെന്നായിരുന്നു കമ്പനി വാദം.
ഫ്രോസണ്‍ പൊറോട്ടയ്ക്കുള്ള ഡിഎസ്ടി നിരക്ക് കഴിഞ്ഞവര്‍ഷം ജൂണില്‍ കര്‍ണാടക ബെഞ്ച് ഓഫ് അഡ്വാന്‍സ് റൂളിംഗും വിധിച്ചതാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായതുമാണിത്. ഉടനടി ഉപയോഗിക്കാമെന്ന തരത്തില്‍ വിപണിയിലെത്തുന്ന പൊറൊട്ടകള്‍ കഴിക്കുന്നതിനു വീണ്ടും ചൂടാക്കേണ്ടതുണ്ട്. ഇത് ഫ്രോസണ്‍ പ്രക്രിയയിലൂടെ തയ്യാറാക്കി സൂക്ഷിക്കുന്നതാണ്, അതിനാല്‍ 18 ശതമാനം ജി.എസ്.ടി. ബാധകമാകുമെന്നായിരുന്നു വിധി.
പെറോട്ടയില്‍ 36-62 സതമാനം വരെ ഗോതമ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ പായ്ക്കറ്റിലെത്തുന്ന ചാപ്പത്തി, റൊട്ടി എന്നിവയ്ക്കു സമാനമായി ഉടനടി ഉപയോഗിക്കാവുന്ന എന്ന തരത്തിലാണ് പൊറോട്ടകളെത്തുന്നതെങ്കിലും 3- 4 മിനിറ്റ് മീഡിയം തീയില്‍ ഇവ പാചകം ചെയ്യണമെന്നു കമ്പനി തന്നെ പായ്ക്കറ്റില്‍ നിര്‍ദേശിക്കുന്നുണ്ടെന്നു അതോരിറ്റി കണ്ടെത്തി. നന്നായി പാകമാകുന്നതിനും രുചികും മറ്റും എണ്ണയോ വെണ്ണയോ ഉപയോഗിക്കണമെന്നും കമ്പനി പറയുന്നു. അതിനാല്‍ തന്നെ അഞ്ചു ശതമാനം ജി.എസ്.ടി. എന്നത് ഇവിടെ പ്രസക്തമല്ലെന്നും അതാരിറ്റി പറഞ്ഞു.
അടുത്തിടെ പപ്പടവുമായി ബന്ധപ്പെട്ട് ഗുജറാത്ത് എ എആറിന്റെ വിധിയും ഏറെ വിവാദമായിരുന്നു. പപ്പടം കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥമാണെന്ന് എ.എ.ആര്‍. നിരീക്ഷിച്ചത്. സദ്യയ്ക്കും വീട്ടാവശ്യങ്ങള്‍ക്കും പപ്പടം എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കുന്നതുപോലെ തന്നെ പൂജാകര്‍മങ്ങള്‍ക്ക് പപ്പടം പൊരിക്കാതെയും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ പപ്പടം ജി എസ് ടി നിരക്കുകളില്‍ നിന്നും പുറത്താണെന്നും എ എ ആര്‍ വ്യക്തമാക്കി.
പപ്പടത്തെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ അതേ സവിശേഷതകളുള്ള ഫ്രൈയിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം നികുതി ചുമത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്നും അല്‍പ്പം ഉയര്‍ന്ന് പ്രൗഢിയോടെയെത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കാണ് ജിഎസ്ടി എന്നത് വ്യക്തം.
Next Story
Videos