സംരംഭകരെ, കരുതിയിരിക്കാം ജി.എസ്.ടി ഓഡിറ്റ് : ഈ രേഖകള്‍ ഉറപ്പായും സൂക്ഷിക്കണം
ബിസിനസുകാരെ സംബന്ധിച്ച് ജി.എസ്.ടി ഓഡിറ്റ് വലിയ ഒരു അഗ്‌നിപരീക്ഷ ആകാനിടയുണ്ട്. ഓഡിറ്റില്‍ എന്തെങ്കിലും പാകപ്പിഴകള്‍ കണ്ടെത്തിയാല്‍ വലിയ തുക അടയ്‌ക്കേണ്ടതായി വരുന്ന സാഹചര്യം ബിസിനസുകള്‍ക്ക് ഉണ്ടായേക്കാം. കൃത്യമായ ഇടവേളകളില്‍ ജി.എസ്.ടി ഓഡിറ്റ് നടക്കാറില്ലെങ്കിലും എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടെത്തുന്ന പക്ഷം ഓഡിറ്റിനു വിധേയമാക്കി വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം. ഓഡിറ്റിന് വിധേയമാക്കിയാല്‍ ബിസിനസുകാര്‍ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് നോക്കാം.
ജി.എസ്.റ്റി സെല്‍ഫ് അസസ്സ്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള നികുതിവ്യവസ്ഥയാണ്. അതായത്, സ്വന്തം ബാധ്യത സ്വയം നിര്‍ണ്ണയിക്കുകയും അത് റിട്ടേണുകളില്‍ രേഖപ്പെടുത്തി സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്യാന്‍ നികുതിദായകര്‍ ബാധ്യസ്ഥരാണ്. നികുതിദായകര്‍ ശരിയായ രീതിയില്‍ സെല്‍ഫ് അസസ്സ്‌മെന്റ് ചെയ്തിട്ടുണ്ടോ എന്ന് ജി.എസ്.റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കും. ജി.എസ്.റ്റി ബാധ്യത നിര്‍ണ്ണയിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍, അത് മനഃപൂര്‍വ്വമല്ലെങ്കില്‍ക്കൂടി നികുതിദായകനെ ശിക്ഷിക്കണം എന്നാണ് ജി.എസ്.റ്റി നിയമം വ്യവസ്ഥ ചെയ്യുന്നത്. മനഃപൂര്‍വ്വമായ വീഴ്ചയാണെന്ന് കണ്ടെത്തിയാല്‍ കുറേക്കൂടി കഠിനമായ നടപടികള്‍ക്ക് വിധേയക്കപ്പെടും.
വിവരങ്ങള്‍: കെ.എസ്.ഹരിഹരന്‍ & അസോസിയേറ്റസ്