ജി.എസ്.ടി വരുമാനം വീണ്ടും താഴ്ന്നു

ഒക്ടോബറിലും ജി.എസ്.ടി സമാഹരണം കുറഞ്ഞു. 95,380 കോടി രൂപയാണ് കഴിഞ്ഞമാസം ലഭിച്ചത്. ഉത്സവകാലം നിറഞ്ഞുനിന്ന ഒക്ടോബറില്‍ ജി.എസ്.ടി വരുമാനം ഇടിഞ്ഞത്, ആഭ്യന്തര സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു. 2018 ഒക്ടോബറില്‍ ഒരു ലക്ഷം കോടി രൂപ ലഭിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിനെ നിരാശപ്പെടുത്തിക്കൊണ്ട് തുടര്‍ച്ചയായി മൂന്നാം മാസമാണ് വരുമാനം ഒരു ലക്ഷം കോടി രൂപയില്‍ താഴെയാകുന്നത്. സെപ്റ്റംബറില്‍ 91,916 കോടി രൂപയും ഓഗസ്റ്റില്‍ 98,202 കോടി രൂപയും ലഭിച്ചിരുന്നു. പ്രതിമാസം ഒരു ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന കേന്ദ്ര ലക്ഷ്യമാണ് തുടര്‍ച്ചയായി പാളുന്നുത്.

കഴിഞ്ഞമാസം 17,582 കോടി രൂപ കേന്ദ്ര ജി.എസ്.ടിയായും 23,674 കോടി രൂപ സംസ്ഥാന ജി.എസ്.ടിയായും 46,517 കോടി രൂപ സംയോജിത ജി.എസ്.ടിയായും ലഭിച്ചു. 7,607 കോടി രൂപ സെസ് ഇനത്തിലും സമാഹരിച്ചു. 73 ലക്ഷം ജി.എസ്.ടി.ആര്‍ 3ബി റിട്ടേണുകളാണ് ഒക്ടോബറില്‍ സമര്‍പ്പിക്കപ്പെട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it