ഒക്ടോബർ മുതൽ പുതിയ ജിഎസ്ടി റിട്ടേൺ സംവിധാനം

ഒക്ടോബർ മുതൽ GSTR1 ന് പകരം GST ANX -1 ഉപയോഗിക്കുന്നത് നിർബന്ധമാക്കും

GST 4
-Ad-

ഒക്ടോബർ മുതൽ പുതിയ ജിഎസ്ടി റിട്ടേൺ ഫയലിംഗ് സംവിധാനം വരുന്നു. എല്ലാ മാസവും ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്ന ബിസിനസുകൾക്കാണ് മാറ്റം ബാധകമാവുക. മൂന്നു മാസത്തെ ട്രയൽ ജൂലൈയിൽ ആരംഭിക്കും.

നിലവിൽ കമ്പനികൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നത് GSTR3B അല്ലെങ്കിൽ സമ്മറി ഫോം, GSTR1  എന്നിവയാണ് ഉപയോഗിക്കുന്നത്. പുതിയ സംവിധാനത്തിൽ മൂന്ന് ഫോമുകളാണ് ഉണ്ടാകുക: GST ANX-1, GST ANX-2, GST RET-1.

GST ANX-1 ൽ സപ്ലൈയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം. GST ANX-2 പർച്ചേസ് ഫോം ആണ്. GST RET-1 ആണ് ഫൈനൽ റിട്ടേൺ ഫോം.

-Ad-

ട്രയൽ അടിസ്ഥാനത്തിൽ ഇവ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ലഭ്യമാവുമെങ്കിലും ബിസിനസുകൾ GSTR1,  GSTR3B ഫോമുകൾ ഉപയോഗിച്ചുതന്നെ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.

പുതിയ സംവിധാനം വന്നാലും നികുതി ബാധ്യത, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവയിലൊന്നും യാതൊരു മാറ്റവും ഉണ്ടാകില്ല. ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

  • ഒക്ടോബർ മുതൽ GSTR1 ന് പകരം GST ANX -1 ഉപയോഗിക്കുന്നത് നിർബന്ധമാക്കുമെങ്കിലും, GSTR3B, GSTR1 ഫോമുകൾ മുഴുവനായും ഒഴിവാക്കാൻ 2020 ജനുവരി വരെ കാത്തിരിക്കേണ്ടി വരും.
  • അഞ്ചു കോടിയിലധികം വാർഷിക വിറ്റുവരവുള്ള നികുതിദായകർ 2019 ഒക്ടോബർ മുതൽ GST ANX-1 എല്ലാ മാസവും അപ്‌ലോഡ് ചെയ്യണം. GSTR1 ന് പകരമാണിത്. 2019 ഒക്ടോബർ-നവംബർ കാലയളവിൽ ഇവർ GSTR-3B ഇവർ തുടർന്നും ഫയൽ ചെയ്തിരിക്കണം.
  • 2020 ജനുവരി 20 ന് ആയിരിക്കും ബിസിനസുകൾക്ക് ആദ്യ GST RET-01 ഫോം (2019 ഡിസംബറിലേക്കുള്ള റിട്ടേൺ) സമർപ്പിക്കാൻ സാധിക്കുക.
  • അഞ്ചു കോടിയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർ അവരുടെ 2019 ഒക്ടോബർ-ഡിസംബർ മാസത്തേക്കുള്ള ത്രൈമാസ ഫോം GST ANX-1 2020 ജനുവരിയിലായിരിക്കും ഫയൽ ചെയ്യുക.
  • 2019 ഒക്ടോബർ മുതൽ GSTR-3B യ്ക്ക് പകരം ഇക്കൂട്ടർ GST PMT-08 ഫോം ആയിരിക്കും സമർപ്പിക്കേണ്ടി വരിക. 2019 ഡിസംബർ മാസത്തേക്കുള്ള GST RET-01 2020 ജനുവരിയിൽ സമർപ്പിക്കേണ്ടതായി വരും.

LEAVE A REPLY

Please enter your comment!
Please enter your name here