വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ ജി.എസ്.ടി ആകാമെന്നു നിര്‍ദ്ദേശം

പരോക്ഷ നികുതി വരുമാനം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ആരോഗ്യ സേവനത്തിനും ഉന്നത വിദ്യാഭ്യാസ സേവനത്തിനും ജി.എസ്.ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചുവരുന്നതായി റിപ്പോര്‍ട്ട്. വിവിധ ഇനങ്ങളില്‍ നിലവിലെ ജി.എസ്.ടി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ ഇപ്പോള്‍ ജി.എസ്.ടി ഒഴിവാക്കി നിര്‍ത്തിയിട്ടുള്ള ചില ഇനങ്ങളെ ഇതിന്റെ പരിധിയിലേക്കു കൊണ്ടുവരുന്ന കാര്യവും ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു സംബന്ധിച്ച നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ ഈ മാസം 25 നു മുമ്പായി ദേശീയ ജി.എസ്.ടി സമിതി യോഗത്തിനു മുമ്പാകെ ബന്ധപ്പെട്ട ഉന്നതതല സമിതി സമര്‍പ്പിക്കുമെന്നാണു സൂചന. 2019-20 ലെ ജി.എസ്.ടി വരുമാനം പ്രതീക്ഷിച്ചതിലും ഏറെ താഴ്ന്നു പോകുന്ന സാഹചര്യത്തിലാണ് കടുത്ത ചില നടപടികളിലേക്കു നീങ്ങാന്‍ ജി.എസ്.ടി സമിതി തയ്യാറെടുക്കുന്നത്.

ജിഎസ്ടി വരുമാനം സെപ്റ്റംബറില്‍ 19 മാസത്തെ ഏറ്റവും കുറഞ്ഞ തുകയായ 91,916 കോടി രൂപയായി. പ്രതിമാസ ജിഎസ്ടി ശേഖരണ ലക്ഷ്യം 1.18 ട്രില്യണ്‍ രൂപയാണ്.ജിഎസ്ടി വരുമാനത്തിന്റെ കുറവ് സംസ്ഥാനങ്ങളെയും വിഷമിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ക്കു പുറമേ സ്വകാര്യ കോളേജ്, സര്‍വ്വകലാശാലകള്‍ എന്നിവയ്ക്കും ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതുതായി ചില ഇനങ്ങള്‍ക്ക് 5 ശതമാനം നിരക്ക് ഏര്‍പ്പെടുത്തുക, ഇപ്പോള്‍ ചിലതിന് ഈടാക്കിവരുന്ന 5 ശതമാനമെന്നത് 12 ശതമാനമായി ഉയര്‍ത്തുക എന്നിവയാണ് മറ്റു പ്രാഥമിക നിര്‍ദ്ദേശങ്ങളെന്നും അവര്‍ സമ്മതിച്ചു.

നിലവില്‍,

തുണിത്തരങ്ങള്‍ക്കും തുകല്‍ വ്യവസായങ്ങള്‍ക്കുമുള്ള അസംസ്‌കൃത

വസ്തുക്കള്‍ക്ക് 5 ശതമാനമാണ് ജിഎസ്ടി. സ്വര്‍ണ്ണത്തിന് 3 ശതമാനവും. ഇവ

വര്‍ദ്ധിപ്പിക്കുന്നതില്‍ അപാകതയില്ലെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്.എല്ലാ

ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് കൂട്ടിച്ചേര്‍ത്തുള്ള ഇപ്പോഴത്തെ ശരാശരി

11.6 ശതമാനമെന്നാണ് കണക്കാക്കപ്പെടുന്നത്. ജിഎസ്ടിക്ക് മുമ്പുള്ള കാലത്ത്

14.4 ശതമാനമായിരുന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഈ

കണക്കും ജിഎസ്ടി വരുമാനം കൂട്ടണമെന്ന ശിപാര്‍ശയ്ക്കു ബലം പകരുന്നു.

റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും ഏജന്റുമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലുള്ള രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. പദ്ധതികളുടെ പരസ്യം നല്‍കാനും ഇനി മുതല്‍ 'റെറ' രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

കെട്ടിടനിര്‍മാണ

കമ്പനികള്‍ ഓരോ പദ്ധതിയും രജിസ്റ്റര്‍ ചെയ്യണം. കെട്ടിടനിര്‍മാണ

ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു രജിസ്‌ട്രേഷന്

അപേക്ഷിക്കേണ്ടത്. ചതുരശ്ര മീറ്ററിനു 10 രൂപ മുതല്‍ 100 രൂപ വരെയാണ്

രജിസ്‌ട്രേഷന്‍ ഫീസ്. ചട്ടലംഘനത്തിനു പദ്ധതികളുടെ ആകെ തുകയുടെ 10 ശതമാനം

വരെ പിഴയായി ഈടാക്കും. പറഞ്ഞ സമയത്തിനകം നിര്‍മിച്ചില്ലെങ്കില്‍ കരാര്‍

പ്രകാരമുള്ള നഷ്ടപരിഹാരം 12% വാര്‍ഷിക പലിശ സഹിതം നല്‍കണം. പരാതികള്‍

നല്‍കാന്‍ 1000 രൂപയാണു ഫീസ്.

ഫ്‌ളാറ്റ്,

വില്ല പദ്ധതികള്‍ക്ക് ഇനി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കാനാകില്ല. 500

ചതുരശ്ര മീറ്ററില്‍ കൂടുതലോ എട്ടില്‍ കൂടുതല്‍ യൂണിറ്റുകളോ ഉള്ള റിയല്‍

എസ്റ്റേറ്റ് പദ്ധതികള്‍ക്കാണ് രജിസ്‌ട്രേഷന്‍

നിര്‍ബന്ധിതമാക്കിയിട്ടുള്ളത്. കൈമാറ്റത്തിനല്ലാതെ നിര്‍മിക്കുന്ന

വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. വാങ്ങിയ ഭൂമി

അതേപടി വില്‍ക്കുന്നവര്‍ക്കും പരമ്പരാഗതമായി കിട്ടിയ ഭൂമി പ്ലോട്ടുകളാക്കി

വില്‍ക്കുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ വേണ്ട.

നിര്‍മാണ

കമ്പനികള്‍ക്ക് 2 ലക്ഷം രൂപയാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ്.

പുതുക്കാന്‍ 50,000 രൂപയും.ഏജന്റുമാര്‍ക്ക് റജിസ്‌ട്രേഷന്‍ ഫീസ് 25,000

രൂപ. പുതുക്കാന്‍ 5000 രൂപയും. പ്ലോട്ട് തിരിച്ചു വില്‍പനയ്ക്കുള്ള ഫീസ്

ചതുരശ്ര മീറ്ററിനു 10 രൂപ. നിര്‍മാണം തുടങ്ങിയ ഫ്‌ളാറ്റുകള്‍, വില്ലകള്‍

എന്നിവയ്ക്ക് ചതുരശ്ര മീറ്ററിനു 25 രൂപ പ്രകാരം. പുതിയ ഫ്‌ളാറ്റുകള്‍ക്കും

വില്ലകള്‍ക്കും ചതുരശ്ര മീറ്ററിന് 50 രൂപയും വാണിജ്യ കെട്ടിടങ്ങള്‍ക്ക്

ചതുരശ്ര മീറ്ററിനു 100 രൂപയും ആണ് ഫീസ്.

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ ചെയര്‍മാനും പ്രീത പി.മേനോന്‍, മാത്യു ഫ്രാന്‍സിസ് എന്നിവര്‍ അംഗങ്ങളുമായാണ് റെറ രൂപവല്‍ക്കരിച്ചത്. നന്തന്‍കോട് സ്വരാജ് ഭവനിലാണ് റെറയുടെ ആസ്ഥാനം. സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ച റെറ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ തയാറാരായി വരുന്നു.

Related Articles

Next Story

Videos

Share it