ജിഎസ്ടി തട്ടിപ്പുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല,

ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അടയ്ക്കാത്തവര്‍ക്ക് മുന്‍ കൂര്‍ ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതി വിധി. തെലങ്കാന ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു സുപ്രീം കോടതി. കൂടാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ജിഎസ്ടിയില്‍ വീഴ്ചവരുത്തുന്നവരെ അറസ്റ്റ് ചെയ്യാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഏപ്രില്‍ 18 നാണ് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്(സിജിഎസ്ടി) കമ്മീഷണര്‍ക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം സ്ഥരീകരിച്ച് നല്‍കിയത്.

സിജിഎസ്ടി ഓഫീസര്‍മാര്‍ പോലീസുകാരല്ലാത്തതിനാല്‍ ക്രിമിനല്‍ കോഡ് പ്രോസീഡിയര്‍ പ്രകാരമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും നേരിട്ട് അറസ്റ്റിലേക്ക് നീങ്ങാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലുകളാണ് സുപ്രീം കോടതി തള്ളിയത്.

Related Articles

Next Story

Videos

Share it