ജിഎസ്ടി അടയ്ക്കുന്നവർക്ക് ഇനി 'റിസ്ക് സ്കോർ' 

ജിഎസ്ടി നൽകുന്ന ബിസിനസുകൾക്ക് ഇനി മുതൽ 'റിസ്ക് സ്കോർ' കൂടി നല്കാൻ പദ്ധതിയിട്ട് കേന്ദ്ര റവന്യൂ വകുപ്പ്. ഈ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കർശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതർ തീരുമാനിക്കുക.

എപ്പോഴെങ്കിലും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലോ വിശ്വാസ്യതയില്ലാത്ത എക്കൗണ്ടന്റുകളെ നിയമിച്ചാലോ നിങ്ങൾക്ക് മോശം സ്കോർ ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതും സ്കോറിനെ ബാധിക്കും.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഓഡിറ്റ് (ഇൻഡയറക്റ്റ് ടാക്സസ്‌) ആണ് പദ്ധതി രുപീകരിക്കുന്നത്. 'Risky' വിഭാഗത്തിൽപ്പെടുന്ന ബിസിനസുകളെ മൂന്നായി തരംതിരിക്കും. സ്‌മോൾ (10 കോടി വരെ വിറ്റുവരവുള്ള കമ്പനികൾ), മീഡിയം (10 മുതൽ 40 കോടി വരെ), ലാർജ് (40 കോടിയ്ക്ക് മുകളിൽ).

ജിഎസ്ടി നടപ്പാക്കിയ 2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ അടിസ്ഥാനമാക്കിയായിരിക്കും ഓഡിറ്റ് നടത്തുക. 2017-18 ലെ വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2019 ഓഗസ്റ്റ് 31 ആണ്.

CGST ഓഫിസർമാരുടെ അധികാര പരിധിയിൽപ്പെടുന്നവർക്കാണ് ഓഡിറ്റിംഗ് ബാധകമാവുക.

Related Articles
Next Story
Videos
Share it