അവസാന തീയതി അടുത്തു; ജിഎസ്ടി റിട്ടേണുകള്‍ പാതിവഴിയില്‍

ജിഎസ്ടി വാര്‍ഷിക റിട്ടേണും ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്തിട്ടും ഇതുവരെ ഫയലിംഗ് നടത്തിയത് ഏകദേശം 15 ശതമാനം പേര്‍ മാത്രം. നിരവധി ഡാറ്റകള്‍ ചേര്‍ത്തുള്ള സങ്കീര്‍ണ്ണമായ ഫയലിംഗ് പ്രക്രിയയാണ് ഈ പിന്നോക്കാവസ്ഥയ്ക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓഗസ്റ്റ് 31 ആണ് ഫയലിംഗിനുള്ള അവസാന തീയതി. കേന്ദ്ര നികുതികളുമായി ബന്ധപ്പെട്ട എല്ലാ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍ക്കും ചീഫ് കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തില്‍ സിബിഐസി ചെയര്‍മാന്‍ പ്രണബ് കെ ദാസ് എഴുതുന്നു: ഈ മാസം 3 വരെ ലഭ്യമായ കണക്കനുസരിച്ച് 14,85,863 ജിഎസ്ടിആര്‍ -9 മാത്രമേ ഫയല്‍ ചെയ്തിട്ടുള്ളൂ. ഒരു കോടിയിലധികം പേര്‍ ഫയലിംഗ് നടത്തേണ്ട സ്ഥാനത്താണിത്്. അതുപോലെ, ജിഎസ്ടിആര്‍ -9 സി ഫയല്‍ ചെയ്തവരുടെ എണ്ണമാകട്ടെ 11,334 മാത്രം. ആകെ 12 ലക്ഷം പേരുണ്ട് ഈ വിഭാഗത്തില്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it