ജിഎസ്ടിയുടെ ഒരു വർഷം: വരുമാന ചോർച്ച സംസ്ഥാനത്തിന് ഇപ്പോഴും തലവേദന

ജിഎസ്ടി നടപ്പായി ഒരു വർഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചത്ര നികുതി വരുമാനം ലഭിക്കാത്തതും ബിസിനസുകളുടെ ഇൻപുട് ടാക്സ് ക്രെഡിറ്റ് തിട്ടപ്പെടുത്താൻ സർക്കാരിന് കഴിയാത്തതും സംസ്ഥാനത്തിന് തലവേദനയായി തുടരുന്നു.

ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് ജിഎസ്ടി വളരെയധികം ഗുണം ചെയ്യുമെന്നും നികുതിവരുമാനം വളരെ കൂടുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ നടപ്പാക്കിയ രീതിയിലെ അപാകങ്ങൾ മൂലം ഫലം നേരെ തിരിച്ചായിരുന്നു.

കേന്ദ്രത്തിന്റെ നഷ്ടപരിഹാരം ഒഴിച്ചു നിർത്തിയാൽ ജിഎസ്ടി വരുമാനത്തിലെ വളർച്ച വെറും അഞ്ച് ശതമാനം മാത്രമാണ്. വാഗ്ദാനം ചെയ്ത പോലുള്ള നഷ്ടപരിഹാരം കേന്ദ്രത്തിൽ നിന്നും ലഭിച്ചതുമില്ല.

2018 മാർച്ച് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 13,967 കോടി രൂപയാണ്. ഇതിൽ 2,508 കോടി രൂപ കേന്ദ്ര സർക്കാരിന്റെ നഷ്ടപരിഹാരം. സംസ്ഥാന സർക്കാർ 20 മുതൽ 30 ശതമാനം വരെ വരുമാന വളർച്ച പ്രതീക്ഷിച്ചിടത്ത് 15 ശതമാനം വളർച്ച മാത്രമാണ് ഉണ്ടായത്.

അഞ്ച് വര്‍ഷത്തേയ്ക്ക് മാത്രമേ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാരിൽ നിന്ന് ലഭിക്കുകയുള്ളൂ. അടുത്ത നാല് വർഷത്തിനുള്ളിൽ മറ്റ് വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയോ നികുതി പിരിവ് ഉൗര്‍ജിതപ്പെടുത്തുകയോ ഇല്ലെങ്കില്‍ സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക ഞെരുക്കം നേരിടും.

മറ്റൊരു പ്രശ്നം ഇൻപുട് ടാക്സ് ക്രെഡിറ്റ് തുക തിട്ടപ്പെടുത്താൻ സർക്കാരിന് സാധിക്കാത്തതാണ്. റീഫണ്ടുകളുടെ നിയമസാധുത പരിശോധിക്കാനാവാത്തത് ഒരു വലിയ സമസ്യയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ഈയിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. IGST വിഹിതം പങ്കുവെക്കുന്നതിനുള്ള കാലതാമസവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ജിഎസ്ടിയ്ക്ക് ശേഷം ചെക്ക് പോസ്റ്റുകൾ ഇല്ലാതായി. എന്നാൽ അതിന്റെ സ്ഥാനത്ത് ഇ–വേ ബില്‍ വരണമായിരുന്നു. ഒരു വർഷത്തിന് ശേഷം ഇ–വേ ബില്‍ നടപ്പായെങ്കിലും പ്രവര്‍ത്തനം ഇപ്പോഴും സുഗമമല്ല. ഇതുമൂലം കിട്ടേണ്ട വരുമാനം സർക്കാരിലേക്ക് എത്തുന്നില്ല. റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് പണിമുടക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.

ജിഎസ്ടിയ്‌ക്കൊപ്പം സാധാരണ ഉപഭോക്താക്കൾക്കുള്ള സാധങ്ങളുടെ വില കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ അതുമുണ്ടായില്ല.

എങ്കിലും ഒരു വർഷം പിന്നിടുമ്പോൾ ജിഎസ്ടിയുടെ ആദ്യ പോസിറ്റീവ് ഫലങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണെന്നാ ണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കുറവുകളെല്ലാം പരിഹരിച്ച് കഴിഞ്ഞാൽ വരും വർഷങ്ങളിൽ വരുമാനം കൂടുമെന്നാണ് കേരളത്തിന്റെയും

Related Articles

Next Story

Videos

Share it