പ്രളയസെസ് സംരംഭകര്‍ക്ക് കുരുക്കാകുന്നതെങ്ങനെ ?

ഒരു രാജ്യം ഒരു നികുതി എന്ന അടിസ്ഥാന സിദ്ധാന്തത്തിന് തികച്ചും വിപരീതമാണ് കേരളത്തില്‍ മാത്രം നടപ്പിലാക്കിയിരിക്കുന്ന പ്രളയസെസ്. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്. എങ്കിലും, 30,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ രണ്ട് വര്‍ഷം കൊണ്ട് 1200 കോടി പ്രളയസെസ് പിരിവ് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 12ശതമാനം, 18ശതമാനം, 28ശതമാനം എന്നീ നികുതി സ്ളാബുകള്‍ക്ക് കീഴില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാത്രമാണ് ഒരു ശതമാനം സെസ് ഈടാക്കുകയുള്ളു എന്നിരുന്നാലും ഹോട്ടലുകളെ മേല്‍പ്പറഞ്ഞ പ്രളയ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് 0.25 ശതമാനം സെസ് ഈടാക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗവും അഞ്ച് ശതമാനം നികുതി സ്ളാബില്‍ വരുന്നതിനാല്‍ അവയ്ക്ക് സെസ് ബാധകമല്ല. തന്‍മൂലം വില വര്‍ധന ഉണ്ടാകില്ല എന്ന പ്രതീക്ഷയില്‍ ആണ് കേരള ഗവണ്‍മെന്റ്. എഴുപതു ശതമാനത്തിലധികം കമോഡിറ്റി ഷെയര്‍ 5 ശതമാനം നികുതിയില്‍ കൂടുതല്‍ ഉള്ളതുകൊണ്ട് വിലക്കയറ്റം ഉണ്ടാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതുപോലെ തന്നെ MRP Concept കേരളത്തിലെ സാധനങ്ങള്‍ക്ക് തിരിച്ച് സ്ഥിരപ്പെടുത്തേണ്ടതും ആവശ്യമായി വരുന്നു.

പ്രളയ സെസ് പ്രാബല്യത്തില്‍ വന്നതോടെ വ്യാപാരി വ്യവസായികള്‍ക്കും നികുതി വകുപ്പിലെ ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഏറിയിട്ടുണ്ട്. സോഫ്റ്റ്വെയര്‍ മാറ്റുന്നതിനും അപ്പ്ഡേറ്റ് ചെയ്യുന്നതിനും അധിക തുക ചെലവായി വരുന്നു. ഇതിനുപുറമേ KFC - A എന്ന ഫോമില്‍ ഏടഠഞ 3ആ ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ഇത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും വേണം. ഗഎഇ അ യും ഏടഠഞ 3ആ ഉം ഒരേസമയം ചെയ്യുമ്പോള്‍ റിട്ടേണ്‍ നടപടികളും ദുഷ്‌ക്കരമാകുന്നു. GST നടപ്പിലാക്കി രണ്ട് വര്‍ഷം തികയുന്നതിനകം 400 നു മുകളില്‍ സര്‍ക്കുലറും നോട്ടിഫിക്കേഷനും പുറപ്പെടുവിച്ച് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. കൂടാതെ GST യില്‍ ഇപ്പോഴും വ്യക്തത സംഭവിച്ചിട്ടില്ലായെന്നും ഇതില്‍നിന്നും മനസിലാക്കാം.

വ്യാപാരി വ്യവസായി സമൂഹത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും പ്രളയ സെസ് കേരളത്തില്‍ നിന്ന് മാത്രമായി പിരിച്ചെടുക്കുവാന്‍ ഉള്ള ഈ പദ്ധതി ഗുണത്തേക്കാളേറെ ദോഷകരമാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രളയത്തിന്റെ മുകളില്‍ പ്രളയം എന്ന പ്രസ്താവനക്ക് കൂടുതല്‍ ശേഷി കൈവന്നിരിക്കുന്നു എന്നല്ലാതെ കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഈ തുച്ഛമായ തുക എത്രമാത്രം ഉപകരിക്കുമെന്ന് കണ്ടറിയണം.

Read More : പ്രളയ സെസ് ഓഗസ്റ്റ് 1 മുതൽ: അറിയേണ്ടതെല്ലാം

Related Articles

Next Story

Videos

Share it