നികുതിയും നിങ്ങളും: കോണ്‍ട്രാക്റ്റര്‍ക്ക് അഡ്വാന്‍സ് തുക ലഭിക്കുമ്പോള്‍ ബാധകമാകുന്ന ജി.എസ്.ടി എത്ര?

ഒരു സിമന്റ് വ്യാപാരിയാണ് ഞാന്‍. ഉപഭോക്താവിന് സിമന്റ് എത്തിച്ചുകൊടുക്കാനായി പിക്കപ്പ് വാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പിന്നീട് വില്‍ക്കുമ്പോള്‍ എങ്ങനെയാണ് ജി.എസ്.ടി ബാധകമാകുന്നത്?

ഒരു ഡെലിവറി വാഹനം സിമന്റ് എത്തിച്ചുകൊടുക്കാന്‍ ഉപയോഗിക്കുന്നു എന്നുള്ളതാണ് ചോദ്യത്തില്‍ നിന്ന് മനസിലാകുന്നത്. ഇതിന്റെ ജി.എസ്.ടി പാര്‍ട്ട് ഇന്‍പുട്ട് ടാക്സ് ആയിട്ടു എടുക്കുന്നതാണ്. എന്നിരുന്നാലും അഞ്ച് വര്‍ഷത്തിനകം വില്‍പ്പന നടത്തിയാല്‍ 60 മാസ കാലാവധി എന്ന വിധത്തില്‍ ആനുപാതികമായുള്ള ഐ.ടി.സി റിവേഴ്സ് ചെയ്യേണ്ടതാണ്. പിന്നീട് വാഹനം വില്‍ക്കുമ്പോള്‍ ബുക്കില്‍ എഴുതിയ മൂല്യത്തിന് (ണഉഢ) മുകളിലാണ് തുക എങ്കില്‍ ഈ വ്യത്യാസത്തിന് 18% ജി.എസ്.ടി സ്‌ക്രാപ് സെയ്ല്‍ എന്ന രൂപത്തില്‍ അടയ് ക്കേണ്ടതാണ്.
ജി.എസ്.ടി നിയമത്തില്‍ വാര്‍ഷിക വിറ്റുവരവ് ഫയല്‍ ചെയ്യാന്‍ പുതിയ ഒരു ആംനെസ്റ്റി സ്‌കീം പ്രഖ്യാപിച്ചു എന്നറിയുന്നു. അതിന്റെ വിശദാംശങ്ങള്‍ എന്താണ്?
31.3.2023 നോട്ടിഫിക്കേഷന്‍ 7/23 പ്രകാരം GSTR 9 വാര്‍ഷിക വിറ്റുവരവ് ഫയല്‍ ചെയ്യുന്നവര്‍ക്ക് ലേറ്റ് ഫീ തുക പുനഃക്രമീകരിച്ചിരിക്കുന്നു. ഇത് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം വരെ വാര്‍ഷിക വിറ്റുവരവ് ഫയല്‍ ചെയ്യാന്‍ വിട്ടുപോയവര്‍ക്കു ലേറ്റ് ഫീയായി ഓരോ വര്‍ഷവും 20,000 രൂപ അടച്ചു കഴിഞ്ഞാല്‍ ഇത് ഫയല്‍ ചെയ്യാവുന്നതാണ്. 2023 ജൂണ്‍ 30ന് മുമ്പായി ഇത് ഫയല്‍ ചെയ്തിരിക്കണം. കോമ്പോസിഷന്‍ ഡീലേഴ്‌സ് ഫയല്‍ ചെയ്യുന്ന വാര്‍ഷിക റിട്ടേണ്‍ ഏടഠഞ 4 ആണ്. നികുതി ബാധ്യത ഇല്ലാത്ത കേസില്‍ ലേറ്റ് ഫീയായിട്ടു ഒന്നും അടയ്‌ക്കേണ്ടതില്ല. മറ്റുള്ള കൂട്ടര്‍ക്ക് Rs500/ per return ആണ് ലേറ്റ് ഫീ ബാധകം. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പുതുക്കിയ ലേറ്റ് ഫീസ് ഇപ്രകാരമാണ്.
വിറ്റുവരവ് അഞ്ച് കോടി വരെ ഉള്ളവര്‍ക്ക് Rs50 /per day per return അതത് സംസ്ഥാനത്തിന്റെ വിറ്റുവരവിന്റെ 0.4 ശതമാനമാണ് പരമാവധി ഫീസ്. അഞ്ച് കോടി മുതല്‍ 20 കോടി വരെ ലേറ്റ് Rs100 /per day per return അതത് സംസ്ഥാനത്തിന്റെ വിറ്റുവരവിന്റെ 0.5 ശതമാനമാണ് പരമാവധി ഫീസ്. 20 കോടിയില്‍ കൂടുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവുള്ള കൂട്ടര്‍ക്ക് ലേറ്റ് ഫീ പഴയ നിയമപ്രകാരം ബാധകമാണ്. അതായത് 200/per day per return. അതത് സംസ്ഥാനത്തിന്റെ വിറ്റുവരവിന്റെ 0.5 ശതമാനമാണ് പരമാവധി ഫീസ്.
ഞാന്‍ കെട്ടിടങ്ങള്‍ പണിതു കൊടുക്കുന്ന ഒരു കോണ്‍ട്രാക്ടര്‍ ആണ്. അഡ്വാന്‍സായി എനിക്ക്തുക കിട്ടുമ്പോള്‍ ജി.എസ്.ടി ബാധകമാണ്. സിമന്റ്, കമ്പി തുടങ്ങിയവ വാങ്ങുമ്പോള്‍ ഞാന്‍ അഡ്വാന്‍സ് കൊടുക്കുകയും ചെയ്യുന്നു. ഇവിടെ എങ്ങനെയാണ് ജി.എസ്.ടി ബാധകമാകുന്നത്?
കോണ്‍ട്രാക്റ്റ് ജോലി എന്നുള്ളത് ജി.എസ്.ടി നിയമത്തിലെ ഒരു സേവനമാണ്. അതുകൊണ്ട് അഡ്വാന്‍സ് കിട്ടുന്ന തുക സേവന വിഭാഗത്തില്‍ ഉള്ളവര്‍ക്ക് കിട്ടുന്ന മുറയ്ക്ക് തന്നെ ജി.എസ്.ടി 18% ബാധകമാകുന്നു. ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അഡ്വാന്‍സ് തുക പ്രത്യേകം കാണിച്ചു Cum Tax വ്യവസ്ഥയില്‍ നികുതി കൊടുക്കേണ്ടതാണ്. എന്നിരുന്നാലും സാധനങ്ങളുടെ മുന്‍കൂര്‍ വിതരണത്തിന്റെ കാര്യത്തിലാണെങ്കില്‍ സ്വീകരിക്കുന്ന വ്യക്തികള്‍ ഈ സമയത്തു ജി.എസ്.ടി അടക്കേയ്ണ്ടതില്ല. ഈ കൂട്ടര്‍ ഉല്‍പ്പന്നം വിതരണം ചെയ്യുകയും ഇന്‍വോയ്സ് ജെനറേറ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ മാത്രം ജി.എസ്.ടി അടച്ചാല്‍ മതിയാകും. സേവനത്തിനാണെങ്കില്‍ തുക ലഭിക്കുന്ന സമയത്തു തന്നെ ജി.എസ്.ടി അടക്കണമെന്ന് ചുരുക്കം.
(എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ജി.എസ്.ടി കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ യൂട്യൂബര്‍ കൂടിയാണ് (ജി.എസ്.ടി ടോക്ക്). ജി.എസ്.ടി എന്ത്, എങ്ങനെ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. Mob: 98471 48622)

(This story was published in the 31st May 2023 issue of Dhanam Magazine)

Related Articles
Next Story
Videos
Share it