ഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ-ഫയലിങ്ങിന് ശേഷം സ്റ്റാറ്റസ് അറിയേണ്ടതെങ്ങനെ?

2019-20 ലേക്കുള്ള ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 (പുതിയ തീയതി) നാണ്. എന്നാല്‍ ഇ-ഫയലിങ് നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ നികുതി ദായകര്‍ അവസാന നിമിഷം വരെ നോക്കിയിരക്കരുതെന്നാണ് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം. incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ കയറി ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. ഇ-ഫയലിങ്ങിന് ശേഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ സ്റ്റാറ്റസും ഓണ്‍ലൈനിലൂടെ പരിശോധിക്കണം. അതെങ്ങനെയെന്ന് നോക്കാം.

സ്‌റ്റെപ് : 01

ഇന്‍കംടാക്‌സ് ഇ- ഫയലിങ് വെബ്‌സൈറ്റില്‍ കയറി ' ഐടിആര്‍ സ്റ്റാസ്റ്റസ്്'''ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ഹോം പേജിലേക്ക് എത്തും.

സ്റ്റെപ്: 02

അടുത്ത പേജില്‍ , പാന്‍ മുതലായ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യാനുള്ള ഇടമുണ്ട്. ഇ- ഫയലിങ് പോര്‍ട്ടലില്‍ നിങ്ങള്‍ ഇ ഫയലിങ് സമര്‍പ്പിച്ചപ്പോഴുള്ള അക്‌നോളഡ്ജ് നമ്പറും ഇവിടെ സമര്‍പ്പിക്കേണ്ടതാണ്.

സ്റ്റെപ് : 03

ഇത്രയും സമര്‍പ്പിച്ച് കഴിഞ്ഞാല്‍ സബ്മിറ്റ് എന്ന ഒരു ഓപ്ഷന്‍ ഉണ്ട്. റിട്ടേണ്‍ വേരിഫൈ ചെയ്തു കഴിഞ്ഞു എന്നതിനായി ''Return Submitted and verified'' എന്ന സന്ദേശം വരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it