കേരളത്തിനായി ജിഎസ്ടി സെസ്: മന്ത്രിതല സമിതിക്കു രൂപം നല്‍കാൻ തീരുമാനം

കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് സ്വരൂപിക്കാൻ ജിഎസ്ടിക്ക് പുറമെ 10 ശതമാനം സെസ് ഏര്‍പ്പെടുത്തണമെന്ന നിർദേശം പരിശോധിക്കാനായി മന്ത്രിതല സമിതിക്കു രൂപം നല്‍കും.

ഇതു സംബന്ധിച്ച് ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ തീരുമാനമായി. മന്ത്രിതല സമിതിയിൽ ഏഴ് അംഗങ്ങളായിരിക്കും ഉണ്ടായിരിക്കുക.

ഭരണഘടനയുടെ ആർട്ടിക്കിൾ 279A(4)(f) പ്രകാരം ജിഎസ്ടി കൗൺസിലിന് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി അധിക നികുതി ചുമത്താനുള്ള അധികാരമുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

സെസ് ഏര്‍പ്പെടുത്തുന്നതിനെ കേന്ദ്ര ധനകാര്യ മന്ത്രിയും മിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും പിന്തുണച്ചതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

Related Articles

Next Story

Videos

Share it