യൂട്യൂബര്‍മാരുടേത് പ്രൊഫഷണൽ വരുമാനം; നികുതി അടയ്ക്കണം

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പല യൂട്യൂബര്‍മാരും ആദായനികുതിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലാത്തതാണ് കാര്യങ്ങള്‍ ആദായനികുതി വകുപ്പ് റെയ്ഡിലേക്കെത്തിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലായിരുന്നു റെയ്ഡ് നടന്നത്.

വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. കേരളത്തില്‍ ആദ്യമായാണ് യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

നികുതി വെട്ടിക്കുന്നവരും

കേരളത്തിലെ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിലപിടിപ്പുള്ള ഭൂമിയും കെട്ടിടങ്ങളും ആഢംബരക്കാറുകളും ചിലര്‍ വാങ്ങിക്കൂട്ടിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിദേശയാത്രകള്‍ നടത്തിയതും വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങുന്നതായും സൂചനയുണ്ട്. എന്നല്‍ ഇത്രയെല്ലാം സമ്പാദിക്കുമ്പോഴും ഇവയെല്ലാം വാങ്ങിക്കുട്ടുമ്പോഴും ചിലര്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നികുതി അടയ്ക്കാം

യൂട്യൂബ് വരുമാനം ഒരു ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനം ആയാണ് ആദായ നികുതി നിയമ പ്രകാരം കണക്കാക്കുന്നത്. അതിനാല്‍ കൃത്യമായി നികുതി അടയ്ക്കാത്ത യൂട്യൂബര്‍മാര്‍ തിരിച്ചറിയേണ്ട പ്രധാന കാര്യം തങ്ങളും പൊഫഷണലുകളാണെന്നുള്ളതാണ്. അതികൊണ്ട് കൃത്യമായും ആദായനികുതി അടയ്‌ക്കേണ്ട ബാധ്യത ഇവര്‍ക്കുണ്ട് രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം ഉണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ITR 3 അല്ലെങ്കില്‍ ITR 4 (കമ്മീഷന്‍ വരുമാനം ലഭിക്കുണ്ടെങ്കില്‍) ഈ ഫോമുകള്‍ ആണ് ഉപയോഗിക്കേണ്ടത്.Related Articles

Next Story

Videos

Share it