ജൂണ്‍ ഒന്നുമുതല്‍ പഴയ ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് സേവനം ലഭ്യമാകില്ല; പുതിയതെങ്ങനെ ഉപയോഗിക്കും, അറിയാം

ആദായ നികുതി തിരിച്ചടവിനും മറ്റ് സേവനങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പഴയ വെബ്സൈറ്റായ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ ആറുവരെ ലഭ്യമാകില്ല. പിന്നീട് പഴയ വെബ്‌സൈറ്റില്‍ കയറുന്നവരെ പുതിയ വെബ് ലിങ്ക് ആയ www.incometax.gov.in - എന്ന പോര്‍ട്ടലിലേക്ക് ഓട്ടോമാറ്റിക് ആയി എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ടിത സേവനങ്ങള്‍ ുള്‍പ്പെടെ ഇവിടെ ലഭിക്കും. അതായത് പൂര്‍ണമായും പുതുക്കിയ സേവനങ്ങളുമായാണ് പുതിയ വെബ്‌സൈറ്റും അനുബന്ധ ആപ്പും എത്തുക എന്ന് ചുരുക്കം.

വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ പിരിചിതരല്ലാത്തവരെ സഹായിക്കാന്‍ വാട്‌സാപ്പ് പോലെ ചാറ്റ് ചെയ്യാനുള്ള എഐ സംവിധാനമായ ചാറ്റ് ബോട്ടുണ്ടായിരിക്കും പോര്‍ട്ടലില്‍. ആപ്പിലും ഈ സേവനം ലഭ്യമായേക്കും. കൂടാതെ വെബിലും ആപ്പിലും കോള്‍ സെന്റര്‍, ടൂട്ടോറിയലുകള്‍, വീഡിയോകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
മറ്റ് സവിശേഷതകള്‍:
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ മാത്രമല്ല, പരാതി സമര്‍പ്പിക്കാനും സൗകര്യം.
സ്വന്തമായി വരുമാനം നല്‍കിയാല്‍ ആദായ നികുതി കണക്കാക്കാനുള്ള സൗകര്യം. ഈ ഐടിഐര്‍ കാല്‍ക്കുലേറ്റര്‍ ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും.
മൊബൈലിലൂടെ എളുപ്പത്തില്‍ പേമെന്റ് നല്‍കാന്‍ യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവയുടെ സഹായം. ഇത്തരത്തില്‍ കുറച്ചു സമയം മാത്രമെടുത്ത് പണമടയ്ക്കാം.
അപ്പീലുകള്‍, പരാതി പരിഹാരം, ഇളവുകള്‍, പിഴ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും വൈകാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കിയേക്കും.


Related Articles

Next Story

Videos

Share it