ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി; നിങ്ങള്‍ക്കും നേട്ടമാകും, അറിയാം

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശ്വാസ ദായകമായി നികുതി പിരിവുകളുടെ അവസാന തീയതികള്‍ നീട്ടാന്‍ തീരുമാനമായി. വ്യക്തികൾക്കായുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി 2021 സെപ്റ്റംബർ 30 വരെ രണ്ട് മാസത്തേക്ക് നീട്ടി. ടാക്‌സ് ഓഡിറ്റ് തീയതിയും നീട്ടിയിട്ടുണ്ട്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു, ഫിനാന്‍സ് മിനിസ്ട്രി എന്നിവര്‍ സംയോജിതമായി പുറത്തിറക്കി. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 119 പ്രകാരമാണ് ഇളവുകള്‍. നീട്ടിയ തീയതികളുടെ വിശദാംശങ്ങളറിയാം.

1. സാമ്പത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ അഥവാ റൂള്‍ 114 ഇ ഇന്‍കം ടാക്‌സ് നിയമപ്രകാരമുള്ള The Statement of Financial Transactions (SFT) സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 2021 ലേക്കാണ് നീട്ടിയിട്ടുള്ളത്. ഇത് മുമ്പ് മെയ് 31 ആയിരുന്നു.
2. റൂള്‍ 114 ജി പ്രകാരമുള്ള 2020 വര്‍ഷത്തെ സ്റ്റേറ്റ്‌മെന്റ് റിപ്പോര്‍ട്ടബ്ള്‍ അക്കൗണ്ട് (എസ്ആര്‍എ) സമര്‍പ്പിക്കാനുള്ള തീയതി മെയ് 31 എന്നത് ജൂണ്‍ 30 ആക്കിയിട്ടുണ്ട്.
3. 2020-21 സാമ്പത്തിക വര്‍ഷത്തിലെഅവസാന പാദത്തിലെ 'സ്റ്റേറ്റ്‌മെന്റ് ഓഫ് ഡിഡക്ഷന്‍ ഓഫ് ടാക്‌സ്' മെയ് 31 വരെ സമര്‍പ്പിക്കാന്‍ കവിഞ്ഞിരുന്നുള്ളു. ഇതും ജൂണ്‍ 30, 2021 ആക്കി നീട്ടിയിട്ടുണ്ട്.
4. ജീവനക്കാര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിനുള്ള ഫോം 16 അഥവാ The Certificate of Tax Deducted at Source മുന്‍പ് ജൂണ്‍ 15 വരെ നീട്ടിയിരുന്നു ഇത് ജൂലൈ 15 ആക്കി.
5.വ്യക്തികൾക്കായി ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി 2021 സെപ്റ്റംബർ 30 വരെ രണ്ട് മാസത്തേക്ക് സർക്കാർ നീട്ടി.
6. മെയ് മാസത്തിലെ ടിഡിഎസ്/ ടിസിഎസ് ബുക്ക് അഡ്ജസ്റ്റ്‌മെന്റ് ഫോം 24 ജി ജൂണ്‍ 15 ന് സമര്‍പ്പിക്കേണ്ടതാണ്. ഇത് ജൂണ്‍ 30 വരെ നീട്ടി.
7.ടാക്‌സ് ഓഡിറ്റ്, ഫോം 67 എന്നിവ സമര്‍പ്പിക്കുന്നത് സെപ്റ്റംബര്‍ 30 എന്നതില്‍ നിന്നും ഒക്‌റ്റോബര്‍ 31 ലേക്ക് നീട്ടി.
നീട്ടിവച്ച തീയതികളുടെ പൂര്‍ണമായ വിശദാംശങ്ങള്‍ പട്ടികയില്‍. ചുവടെ കാണുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it