ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി!

ആദായ നികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കേണ്ട തീയതി വീണ്ടും നീട്ടി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട കാലാവധി സെപ്റ്റംബര്‍ 30 വരെ എന്നത് ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ജൂലൈ 31 ആയിരുന്ന ആദയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയായി തീരുമാനിച്ചിരുന്നത്. അത് പിന്നീട് ഈ മാസം 30 വരെ നീട്ടിയിരുന്നു. അതാണ് ഡിസംബര്‍ 31 വരെ കേന്ദ്രം നീട്ടിവെച്ചിരിക്കുന്നതായി അറിയിച്ചിരുക്കുന്നത്.

കമ്പനികള്‍ക്കുള്ള ഐടിആര്‍ ഫയലിംഗ് സമയപരിധി 2021 നവംബര്‍ 30 മുതല്‍ 2022 ഫെബ്രുവരി 15 വരെ സിബിഡിടി നീട്ടി.

ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതികള്‍ ഒക്ടോബര്‍ 31, നവംബര്‍ 30 എന്നീ സമയപരിധികളില്‍ നിന്ന് യഥാക്രമം ജനുവരി 15, 2022, ജനുവരി 31, 2022 വരെ നീട്ടി.

പുതുക്കിയതോ ആയ വരുമാന റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്, അവസാന തീയതി രണ്ട് മാസം കൂടി നീട്ടി 2022 മാര്‍ച്ച് 31 വരെയാക്കിയിട്ടുണ്ട്.

അതേസമയം ഇ-ഫയലിംഗിനായി പുതിയ ടാക്‌സ് പോര്‍ട്ടലില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് വിവിധ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പറയുന്നത് പുതിയ പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായാണ്.

പോര്‍ട്ടല്‍ നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ആ ദായനികുതി വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരമാണിത്. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it