ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പുതിയ ഐടിആര്‍ ഫോം ഏപ്രില്‍ അവസാനം

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല നിക്ഷേപങ്ങള്‍ക്കും ജൂണ്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു. അവ കൂടി ഉള്‍പ്പെടുത്തുന്ന റിട്ടേണ്‍ ഫോമുകളാണ് പുറത്തിറക്കുക.

last minute tax planning
-Ad-

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പുതിയ ഐടിആര്‍ ഫോം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഈ മാസം അവസാനം പുറത്തിറക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല നിക്ഷേപങ്ങള്‍ക്കും ജൂണ്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു. അവ കൂടി ഉള്‍പ്പെടുത്തുന്ന റിട്ടേണ്‍ ഫോമുകളാണ് പുറത്തിറക്കുക.

2019 20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഐടിആര്‍1 (സഹജ്), ഐടിആര്‍4 (സുഗം) എന്നിവ ജനുവരിയില്‍ തന്നെ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതും സാമ്പത്തിക വ്യതിയാനവും പുതിയ മാറ്റങ്ങളും തീയതി നീട്ടലും വന്നത്.

80 സി (എല്‍ഐസി, പിപിപി, എന്‍എസ്സി), 80ഡി (മെഡിക്ലെയിം), 80 ജി (സംഭാവനകള്‍) എന്നിവ ജൂണ്‍ 30 വരെയാണ് നീട്ടിയിട്ടുള്ളത്. ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സിന് സെക്ഷന്‍ 54, 54 ജി ബി എന്നിവ പ്രകാരമുള്ള ഇളവുകള്‍ക്കും കാലാവധി നീട്ടി. ഇവയെല്ലാം ഉള്‍പ്പെടുത്തിയ ഫോമാകും ഏപ്രില്‍ അവസാനം ഇറങ്ങുക.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here