പുതിയ ജിഎസ്ടി നിരക്കുകൾ ഇന്ന് മുതൽ: എന്തിനൊക്കെ വിലകുറയും

പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരുന്നതോടെ 23 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയും. സിനിമ ടിക്കറ്റ്, വീഡിയോ ഗെയിം, 32-ഇഞ്ച് ടിവി തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

ഡിസംബർ 22 ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് നിരക്കുകൾ വെട്ടിച്ചുരുക്കിയത്. 7 ഉൽപന്നങ്ങളെ 28 ശതമാനം നികുതി സ്ലാബിൽ നിന്ന് ഒഴിവാക്കി. ശീതീകരിച്ചതും പ്രിസർവ് ചെയ്തതുമായ ഭക്ഷണ പദാർത്ഥങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ ഏറ്റവും ഉയർന്ന ടാക്സ് ബ്രോക്കറ്റിൽ (28 ശതമാനം) 34 ഉൽപന്നങ്ങൾ മാത്രമായി.

ആഡംബര വസ്തുക്കളുടെ വിഭാഗത്തിൽ പെടുന്ന ഉൽപന്നങ്ങളെ കൂടാതെ സിമെന്റ്, വലിയ സ്ക്രീൻ ടിവി, എയർ കണ്ടിഷണർ, ഡിഷ് വാഷർ എന്നിവയ്ക്കും 28 ശതമാനം നികുതി നിലനിർത്തിയിട്ടുണ്ട്.

28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി ചുരുക്കിയത്

 • പ്രസരണ ദണ്ഡ് (transmission shafts), ക്രാങ്ക്‌സ്, ഗിയര്‍ ബോക്‌സ്, കപ്പി
 • ഉപയോഗിച്ച
 • മോണിട്ടറുകള്‍, 32 ഇഞ്ച് വരെയുള്ള ടിവി
 • ലിഥിയം-അയണ്‍ ബാറ്ററികളുള്ള പവര്‍ ബാങ്ക്
 • ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ റെക്കോഡറുകൾ, വീഡിയോ ഗെയിംസ്
 • 100 രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകൾ

28 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക്

 • ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറടക്കമുള്ള ഉപകരണങ്ങള്‍

18 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്ക്

ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്

18 ൽ നിന്ന് 5 ശതമാനത്തിലേക്ക്

 • മാർബിൾ റബിൾ

12 ൽ നിന്ന് 5 ശതമാനത്തിലേക്ക്

 • ഊന്നുവടി
 • നാച്ചുറൽ കോർക്ക്
 • ഫ്ലൈ ആഷ് ബ്ലോക്ക്

നികുതിയിൽ നിന്ന് ഒഴിവാക്കിയവ

 • സംഗീത പുസ്തകങ്ങൾ
 • ശീതികരിച്ചതും പ്രിസർവ് ചെയ്തതുമായ പച്ചക്കറികൾ
 • ജന്‍ധന്‍ അക്കൗണ്ടിന് ബാങ്കിങ് സേവനം.

തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഇക്കോണമി ക്ലാസിന് അഞ്ചും ബിസിനസ് ക്ലാസിന് 12 ശതമാനവും ഇനി ജിഎസ്ടി നല്‍കിയാല്‍ മതി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it