ഇന്‍കം ടാക്‌സ് ഇ ഫയലിംഗിന് പുതിയ പോര്‍ട്ടല്‍: ഇക്കാര്യം ശ്രദ്ധിക്കണം

ഇന്‍കം ടാക്‌സ് ഇ ഫയലിംഗിനായുള്ള പുതിയ പോര്‍ട്ടല്‍ ആദായ നികുതി വകുപ്പ് ഇന്നലെ പുറത്തിറക്കി. www.incometax.gov.in എന്ന പോര്‍ട്ടലിന് പകരം http://incometaxindiaefiling.gov.in എന്ന പോര്‍ട്ടലിലായിരിക്കും ഇന്‍കം ടാക്‌സ് ഇ ഫയലിംഗ് സൗകര്യമുണ്ടായിരിക്കുക. പുതിtaxയ ഇ ഫയലിംഗ് 2.0 പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതും നികുതി അടയ്ക്കുന്നതും എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചതിന് പിന്നാലെ നികുതിദായകരോട് അവരുടെ ഡിഎസ്സി (ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ്) വീണ്ടും രജിസ്റ്റര്‍ ചെയ്യാനും വ്യക്തിഗത മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും 'പ്രാഥമിക കോണ്‍ടാക്റ്റിന്' കീഴില്‍ അപ്ഡേറ്റ് ചെയ്യാനും ആദായ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ സവിശേഷതകളോടെയാണ് പുതിയ പോര്‍ട്ടല്‍ ആദായ നികുതി വകുപ്പ് തയാറാക്കിയിട്ടുള്ളത്.
വ്യക്തിഗത, കമ്പനി, കമ്പനി ഇതര, നികുതി പ്രൊഫഷണലുകള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള നികുതിദായകര്‍ക്ക് പ്രത്യേക ടാബുകള്‍ പോര്‍ട്ടലിലുണ്ട്. ഐടിആര്‍ ഫയലിംഗ്, റീഫണ്ട് സ്റ്റാറ്റസ്, ടാക്‌സ് സ്ലാബുകള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക ഓപ്ഷനും ക്രമീകരിച്ചിരിക്കുന്നു. നിലവില്‍ ഇന്‍കം ടാക്‌സ് ഇ-ഫയലിംഗ് പോര്‍ട്ടലില്‍ 8.46 കോടിയിലധികം വ്യക്തിഗത രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്. 2020-21 മൂല്യനിര്‍ണയ വര്‍ഷത്തില്‍ 3.13 കോടിയിലധികം ഐടിആറുകളാണ് ഇ-വെരിഫൈ ചെയ്തത്.

Related Articles

Next Story

Videos

Share it