Begin typing your search above and press return to search.
പുതിയ നികുതി ക്രമത്തിലും നേടാം, നികുതിയിളവ്
അടുത്തിടെയാണ് ഒട്ടേറെ ഇളവുകളും ഒഴിവുകളും ഒഴിവാക്കി പുതിയ നികുതി ക്രമം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. കുറഞ്ഞ നികുതി നിരക്കാണ് ഈ വ്യവസ്ഥയുടെ പ്രധാന ആകര്‍ഷണം. ആദായ നികുതി സെക്ഷന്‍ 80 സി, 80 ഡി പ്രകാരമുള്ള ഇളവുകളൊന്നും പുതിയ നികുതിക്രമം തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കില്ല. പഴയ ക്രമത്തില്‍ തുടരുകയാണെങ്കില്‍ നികുതി നിരക്ക് അല്‍പ്പം കൂടുതലാണ്. എന്നാല്‍ ഇളവുകളും ഒഴിവുകളും ലഭിക്കും. ഏത് തെരഞ്ഞെടുക്കാനും നികുതി ദായകന് അവസരമുണ്ട്.
എന്നാല്‍ പുതിയ നികുതി ക്രമം തെരഞ്ഞെടുത്തവര്‍ക്കും 80 സിസിഡി (2) പ്രകാരമുള്ള ഇളവുകള്‍ ലഭ്യമാകും. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ നിക്ഷേപിക്കുന്ന തുകയാണ് 80സിസിഡി(2) പ്രകാരം ഇളവുകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ ശമ്പളക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.
എന്നാല്‍ തൊഴിലുടമ തൊഴിലാളിയുടെ എന്‍പിഎസ് എക്കൗണ്ടിലേക്ക് നല്‍കുന്ന തുകയിന്മേല്‍ മാത്രമാണ് ഈ ഇളവ് ലഭിക്കുക. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തൊഴിലുടമ നല്‍കുന്ന തുക കാട്ടി ഇളവ് നേടാനാകും.
ഇതുപ്രകാരം ലഭിക്കുന്ന ഇളവ് പരമാവധി, ശമ്പളത്തിന്റെ 14 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ 10 ശതമാനമാണ് പരിധി. അഞ്ചു ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരന് പരമാവധി 50,000 രൂപയുടെ ഇളവ് മാത്രമേ ലഭിക്കുകയുള്ളൂ.
Next Story
Videos