അതിസമ്പന്നര്‍ അധിക ആദായ നികുതി നല്‍കണമെന്ന നിര്‍ദേശം; ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് സെസ്, അതിസമ്പന്നരില്‍ നിന്ന് അധിക ആദായ നികുതി എന്നിവ വാങ്ങണമെന്ന് നിര്‍ദേശിച്ച ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ കുറ്റപത്രം. മൂന്ന് പേര്‍ക്കെതിരിയൊണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ എഴുതി തയ്യാറാക്കിയ മറുപടി നല്‍കണമെന്നും വ്യക്തിപരമായി വിശദീകരണത്തിന് തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആദായനികുതി 40 ശതമാനമായി ഉയര്‍ത്താനും നാലുശതമാനം സെസ് ചുമത്താനുമായിരുന്നു ഇവരുടെ നിര്‍ദ്ദേശം. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാനാണ് 50 യുവ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കിയ 44 പേജുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചത്. വാര്‍ത്ത വിവാദമായതോടെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നടപടിയില്‍ അന്വേഷണം പ്രഖ്യാപിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സഞ്ജയ് ബഹദൂര്‍ (പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, വടക്കുകിഴക്കന്‍ മേഖല), പ്രകാശ് ദുബെ (ഡയറക്ടര്‍ ഡിഒപിടി, ഐആര്‍എസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി), പ്രശാന്ത് ഭൂഷണ്‍ (ദില്ലിയിലെ ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, ഐആര്‍എസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി) എന്നിവര്‍ക്കെതിരെയാണ് നടപടി. വര്‍ഷങ്ങളുടെ സേവന പരിചയം ഉണ്ടായിരുന്നിട്ട് കൂടി കാര്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കുന്നതില്‍ ഇവര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പിന്നാടാണ് നടപടി.

Read More:

അതിസമ്പന്നരില്‍ നിന്ന് അധിക നികുതി, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് സെസ്; നിര്‍ദേശങ്ങള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it