6 മാസത്തോളം ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഈ-വേ ബിൽ ഇല്ല

തുടർച്ചയായി ആറു മാസത്തോളം ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല. ജിഎസ്ടിഎൻ നെറ്റ് വർക്കിൽ ഇത്തരമൊരു സോഫ്റ്റ്‌വെയർ സംവിധാനം ഉടൻ കൊണ്ടുവരും.

മൂന്ന് മാസത്തിലൊരിക്കലാണ് റിട്ടേൺ സമർപ്പിക്കേണ്ടത്. ഇത്തരത്തിൽ രണ്ട് റിട്ടേൺ തുടർച്ചയായി മുടക്കിയവരെ ഈ-വേ ബിൽ ജനറേറ്റ് ചെയ്യുന്നതിൽ നിന്ന് തടയുകയാണ് സോഫ്റ്റ്‌വെയർ ചെയ്യുക.

നികുതി വെട്ടിപ്പ് തടയാൻ ഈ സംവിധാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. 2018 ഏപ്രിൽ ഒന്നു വരെ ഏതാണ്ട് 3,626 നികുതി വെട്ടിപ്പ് കേസുകൾ (15,200 ലക്ഷം രൂപ) ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

2018 ഏപ്രിൽ ഒന്നുമുതലാണ് ഈ-വേ ബിൽ സംവിധാനം നടപ്പാക്കിയത്. 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള സാധനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകണമെങ്കിൽ ഇ-വേ ബിൽ ആവശ്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it