ആദായ നികുതി വകുപ്പ് തിരികെനല്‍കിയത് 2.13 ലക്ഷം കോടി രൂപ

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, ഇതുവരെയായി ആദായ നികുതി വകുപ്പ് നികുതിദായകര്‍ക്ക് തിരികെനല്‍കിയത് 2.13 ലക്ഷം കോടി രൂപ. 2.24 കോടി നികുതിദായകര്‍ക്കാണ് ആദായ നികുതി റീഫണ്ടായി ഇതുവരെ 2.13 ലക്ഷം കോടി രൂപ നല്‍കിയത്.

വ്യക്തിഗത വരുമാന നികുതി (പിഐടി) യില്‍നിന്ന് 79,483 കോടി രൂപയാണ് തിരികെ നല്‍കിയത്. കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന് 1.34 ലക്ഷം കോടി രൂപയാണ് റീഫണ്ടായി നല്‍കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 22 വരെയുള്ള കണക്ക് പ്രകാരമാണിത്.
'2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 22 വരെ 2.24 കോടിയിലധികം നികുതിദായകര്‍ക്ക് 2,13,823 കോടി രൂപയുടെ റീഫണ്ടുകള്‍ സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസ്) നല്‍കി. 2,21,92,812 കേസുകളില്‍ 79,483 കോടി രൂപയുടെ ആദായനികുതി റീഫണ്ടുകളും 2,22,188 കേസുകളില്‍ 1,34,340 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളും നല്‍കി' ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തു.


Related Articles

Next Story

Videos

Share it