ഈ മാസം അവസാനിക്കും മുൻപ് ചെയ്തിരിക്കേണ്ട കാര്യങ്ങള്‍

സാമ്പത്തിക വർഷം അവസാനിക്കും മുൻപ് അവസരം നഷ്ടമാക്കാതെ ചെയ്ത് തീർക്കാൻ ചില കാര്യങ്ങൾ ഉണ്ട്. നികുതിയും നിയമവും ആനൂകൂല്യങ്ങളും ഇളവുകളും അടക്കമുള്ള ഒരുപാട് കാര്യങ്ങൾക്ക് ഇനി ആകെ ഉള്ളത് നാല് ദിവസം മാത്രമാണ്.

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർ 31നു മുൻപ് അവകാശിയെ നാമനിർദേശം ചെയ്യണം. നാമനിർദേശം ചെയ്യാത്തവർക്കു യൂണിറ്റുകളുടെ ക്രയവിക്രയം സാധ്യമാകില്ല. എന്നാൽ നോമിനിയെ ചേര്‍ക്കണമെന്നത് നിര്‍ബന്ധമല്ല. നോമിനി ഇല്ലാത്ത പക്ഷം നോമിനി ഇല്ല എന്ന് എഴുതിക്കൊടുക്കേണ്ടി വരും.

ഓഹരി നിക്ഷേപം

ഓഹരി നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയുടെ പേരു നിർദേശിക്കേണ്ട അവസാന ദിനവും 31.

പദ്ധതികളിൽ നിക്ഷേപിക്കാം

നികുതി ആനുകൂല്യം ആദായനികുതി നിയമത്തിലെ 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, ഓഹരി അധി ഷ്ഠിത സമ്പാദ്യ പദ്ധതി (ഇ.എൽ. എസ്.എസ്) തുടങ്ങിയവയിൽ നിക്ഷേപം നടത്തേണ്ട അവസാന തീയതി 31 ആണ്.

പ്രധാൻമന്ത്രി വയവന്ദന യോജന

ഇൻഷുറൻസ് പദ്ധതിയും അതേപോലെ പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി വയവന്ദന യോജനയിൽ ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മുതിർന്ന പൗരന്മാർക്കു സ്ഥിരവരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ നിലവിലെ പലിശനിരക്ക് 7.40 ശതമാനം.

മാർച്ച് 31 വരെ പദ്ധതിയിൽ ചേരാം. ഇൻഷുറൻസ് പോളിസി അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ തുകയുടെ ഹൈ പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസിയിന്മേൽ ആദായനികുതി ഇളവ് ലഭിക്കണമെങ്കിൽ മാർച്ച് 31നു മുൻപ് പോളിസി വാങ്ങിയിരിക്കണം.

പഴയ റിട്ടേൺ സ്വീകരിക്കും

2019-2020ലെ ആദായത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്‌കരിച്ച റിട്ടേൺ നിബന്ധനകൾക്ക് വിധേയമായി 31 വരെ സ്വീകരിക്കും. റിട്ടേൺ നൽകാതിരുന്നവർക്കും ഏതെങ്കിലും വരുമാനം റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയവർക്കുമാണ് അവസരം.

നികുതി കിഴിവ് നികുതി വിധേയമായ പരിധിയിൽ താഴെ മാത്രമാണു നടപ്പു സാമ്പത്തിക വർഷത്തെ പലിശ വരുമാനമെങ്കിൽ സ്രോതസ്സിൽ നിന്ന് നികുതി കിഴിവു ചെയ്യരുതെന്നു ബാങ്കിനോട് അഭ്യർഥിക്കാം. ഫോം 15 ജി / 15 എച്ച് സമർപ്പി ക്കുകയാണു വേണ്ടത്.

സമർപ്പിക്കുന്ന ഫോം നടപ്പു സാമ്പത്തിക വർഷത്തേക്കു മാത്രമാണ്. അതായതു 31 വരെ മാത്രം. എൽ.യു.റ്റി സമർപ്പിക്കണം റജിസ്റ്റർ ചെയ്തിട്ടുള്ള നികുതി ദായകർ ഐ.ജി.എസ്.റ്റി അടയ്ക്കാതെയുള്ള കയറ്റുമതിക്കു ജി.എസ്.റ്റി പോർട്ടലിൽ ജി.എസ്.റ്റി ആർ.എഫ്.ഡി 11 ഫോമിൽ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽയുടി) സമർപ്പിക്കണം. എൽ.യു.ടിയുടെ സാധുത 31 വരെ മാത്രം. ജി.എസ്.റ്റി കോമ്പൊസിഷൻ ജി.എസ്.റ്റി നിയമപ്രകാരം അർഹരായവർക്കു കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ 31 വരെ മാത്രമാണ് അർഹത.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it