രാഹുൽ ബോസിന്റെ അനുഭവം നിങ്ങൾക്കും വരാം; ജിഎസ്ടിയെക്കുറിച്ച് അറിഞ്ഞിരിക്കുക

ബോളിവുഡ് നടൻ രാഹുൽ ബോസിന് ജെ.ഡബ്ള്യു മാരിയറ്റ് ഹോട്ടലിൽ ഉണ്ടായ അനുഭവം നമുക്കും ഉണ്ടായിക്കൂടെന്നില്ല. രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപയുടെ ബില്ലാണ് പഞ്ചനക്ഷത്ര ഹോട്ടൽ രാഹുൽ ബോസിന് നൽകിയത്.

ജിഎസ്ടി പരിധിക്ക് പുറത്തുള്ള വാഴപ്പഴത്തിന് 33.75 രൂപ വീതം CGST യും UTGST യുമാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. സംഭവത്തെക്കുറിച്ചു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെ ചണ്ഡീഗഡ് നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.

ഇതേക്കുറിച്ച് വിശദീകരണം നൽകുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടതോടെ 25,000 രൂപ പിഴ നികുതി വകുപ്പ് ചുമത്തിയിട്ടുണ്ട്. ഫ്രഷ് ഫ്രൂട്ട്സിനും പച്ചക്കറികൾക്കും നികുതി ബാധകമല്ലാ എന്നിരിക്കെ എന്തുകൊണ്ടാണ് മാരിയറ്റിൽ പഴത്തിന് നികുതി ഉൾപ്പെടുത്തിയത് എന്നതിനായിരുന്നു പ്രധാനമായും വിശദീകരണം ആവശ്യപ്പെട്ടത്.

ജിഎസ്ടി പരിധിയിൽ പെടാത്തവ

  • പച്ചക്കറികൾ, കിഴങ്ങുവര്‍ഗ്ഗങ്ങൾ
  • ഭക്ഷ്യധാന്യങ്ങള്‍മത്സ്യം (ശീതികരിച്ചതും സംസ്കരിച്ചതും ഒഴികെ)
  • ഫ്രഷ് പഴങ്ങളും പച്ചക്കറികളും (ശീതികരിച്ചതും സംസ്കരിച്ചതും ഒഴികെ)
  • മാസം (ശീതീകരിച്ചതും ടിന്നുകളിലടച്ചതും ഒഴികെ)
  • ശർക്കര
  • കരിക്ക് വെള്ളം
  • സിൽക്ക് പുഴുവിന്റെ കൊക്കൂൺ
  • അസംസ്‌കൃത സിൽക്ക്
  • സിൽക്ക് വേസ്റ്റ്
  • കമ്പിളി രോമം
  • ഗാന്ധി തൊപ്പിയിൽ ഉപയോഗിക്കുന്ന കോട്ടൺ
  • ഖാദി ചണത്തിൽ ഉപയോഗിക്കുന്ന കോട്ടൺ
  • തേങ്ങ, കയർ ഫൈബർ ജ്യൂട്ട് ഫൈബർ (അസംസ്കൃതമോ പ്രൊസസ്സസ്ഡോ ആയത്)
  • പൂജ സാമഗ്രികൾ
  • കുതിര ഒഴികെയുള്ള വളര്‍ത്തുമൃഗങ്ങൾ
  • വിത്തുകൾ
  • സംസ്കരിക്കാത്ത ഗ്രീൻ ടീ ഇലകൾ
  • സംസ്കരിക്കാത്ത ഇഞ്ചി, മഞ്ഞൾ
  • മനുഷ്യ രക്‌തം, അവയുടെ ഘടകങ്ങള്‍
  • ഗര്‍ഭനിരോധന ഉപാധികൾ
  • ബ്രാൻഡഡ് അല്ലാത്ത വളങ്ങൾ
  • കുങ്കുമം, പൊട്ട്
  • വിറക്
  • സ്റ്റാമ്പ് പേപ്പറുകൾ, കോടതി ഫീസ് സ്റ്റാമ്പുകൾ
  • എൻവലപ്, പോസ്റ്റ് കാർഡുകൾ തുടങ്ങിയ പോസ്റ്റൽ സാമഗ്രികൾ
  • മാപ്പുകൾ, പ്രിന്റഡ് ബുക്കുകൾ, ന്യൂസ് പേപ്പറുകൾ
  • മൺ ചട്ടി, മൺ ചിരാതുകൾ
  • വിലപിടിപ്പുള്ള ലോഹങ്ങളിൽ നിന്നുണ്ടാക്കിയതൊഴികെയുള്ള വളകൾ
  • കാർഷിക ഉപകരണങ്ങൾ
  • മൺവെട്ടി പോലുള്ള ഉപകരണങ്ങൾ
  • ഹാൻഡ്‌ലൂം
  • സ്പേസ് ക്രാഫ്റ്റ്
  • ഹിയറിംഗ് എയ്ഡ്

ഇവ കൂടാതെ മറ്റുചില സേവനങ്ങളേയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • തൊഴിൽ ദായകന് ജീവനക്കാർ നൽകുന്ന സേവനം
  • കോടതി, ട്രിബ്യുണൽ എന്നിവ നൽകുന്ന സേവനം പാർലമെന്റ് അംഗങ്ങൾ, നിയമസഭ, പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ എന്നിവർ ചെയ്യുന്ന ജോലികൾ
  • ഗവണ്മെന്റ് സ്ഥാപനങ്ങളിലെ ചെയർപേഴ്‌സൺ, മെമ്പർ, ഡയറക്ടർ എന്നിവർ നൽകുന്ന സേവനങ്ങൾ
  • മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ, അതിലുൾപ്പെടുന്ന സേവനങ്ങൾ
  • സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ വില്പന (പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ജിഎസ്ടി ബാധകമാണ്)
  • വ്യവഹാരം ചെയ്യാവുന്ന ക്ലെയ്‌മുകൾ Ex: book debt, bill of exchange, promissory note (ലോട്ടറി, ബെറ്റിങ്, ഗാംബ്ലിങ് എന്നിവയൊഴികെ. ഇവയ്ക്ക് 28% ജിഎസ്ടി ഉണ്ട്).
  • വീട്ടുപയോഗത്തിന് മുൻപ് കസ്റ്റംസ് പോർട്ടിൽ ചരക്ക് എത്തിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങൾ, ആൽക്കഹോൾ എന്നിവയ്ക്ക് ജിഎസ്ടി ഇല്ല, എന്നാൽ മറ്റ് തീരുവകൾ ബാധകമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it