10 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ശ്രദ്ധിക്കുക, ഇനി നിങ്ങളുടെ സപ്ലൈ ഇ-ഇന്‍വോയ്‌സ് വഴി മാത്രം
2017-18 മുതല്‍ ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ ആന്വല്‍ ടേണ്‍ ഓവര്‍ ഉള്ള എല്ലാ സ്ഥാപനങ്ങളും (ജിഎസ്ടി ഒഴിവുകള്‍ ഇല്ലാത്തവര്‍ക്ക്) 01-10-2022 മുതല്‍ തങ്ങളുടെ സപ്ലൈകള്‍ ഇ- ഇന്‍വോയ്‌സ് അഥവാ ഇലക്ട്രോണിക് ഇന്‍വോയ്‌സിലൂടെ ആക്കണം. അതായത് ഇടപാടുകളുടെ സാധാരണ ഇന്‍വോയ്‌സ് (Physical) തയ്യാറാക്കിയതിനുശേഷം അവ ഇലക്ട്രോണിക് ആയി അപ്ലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഇന്‍വോയ്‌സുകള്‍ ജിഎസ്ടി നെറ്റ്വര്‍ക്കുകളില്‍ വന്നതിനുശേഷം മാത്രമേ സപ്ലൈകള്‍ തുടരാവൂ. ഇത്തരത്തില്‍ ചെയ്യുന്നവയ്ക്കാണ് സാധുതയുണ്ടാവുക.
2017-18 ല്‍ 10 കോടിയും 2021-22 ല്‍ 9 കോടിയും ആണ് ടേണ്‍ ഓവര്‍ എങ്കില്‍പോലും 2017-18 ന് ശേഷം ഏതെങ്കിലും സാമ്പത്തിക വര്‍ഷം 10 കോടി രൂപ ടേണ്‍ ഓവര്‍ വന്നിട്ടുള്ളവര്‍ ഇത് പാലിച്ചേ മതിയാകൂ.
അറിയിപ്പ് നമ്പര്‍ 17/2022 സെന്‍ട്രല്‍ ടാക്‌സ്|തീയതി: 2022 ഓഗസ്റ്റ് 1, ജി.എസ്.ആര്‍. 612(E). കേന്ദ്ര ചരക്ക് സേവന നികുതി ചട്ടങ്ങള്‍, 2017 ലെ റൂള്‍ 48-ലെ സബ്-റൂള്‍ (4) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ടാണിത്. കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പ്രകാരം സര്‍ക്കാര്‍ മുതളില്‍ പറഞ്ഞിട്ടുള്ള ഭേദഗതി വരുത്തുന്നതായി ധനകാര്യ മന്ത്രാലയം (റവന്യൂ വകുപ്പ്) അറിയിച്ചിരിക്കുന്നു.
Notification No. 17/2022-Central Tax | Dated: 1st August, 2022 G.S.R. 612(E).– In exercise of the powers conferred by sub-rule (4) of rule 48 of the Central Goods and Services Tax Rules, 2017, the Government, on the recommendations of the Council, hereby makes the following further amendment in the notification of the Government of India in the Ministry of Finance (Department of Revenue), No. 13/2020 – Central Tax, dated the 21St March, 2020, published in the Gazette of India, Extraordinary, Part II, Section 3, Sub-section (i) vide number G.S.R. 196(E), dated 21st March, 2020, namely:- In the said notification, in the first paragraph, with effect from the 1st day of October, 2022, for the words "twenty crore rupees", the words "ten crore rupees" shall be substituted.
മുമ്പ് 20 കോടി രൂപ ടേണ്‍ ഓവര്‍ ഉള്ളവര്‍ക്കായിരുന്നു ഈ നിയമം ബാധകം, ഇതാണ് ഇപ്പോള്‍ 10 കോടി ആയി പരിഷ്‌കരിച്ചിട്ടുള്ളത്. ഇത് വരും വര്‍ഷങ്ങളില്‍ 5 കോടി ആക്കാനും പിന്നീട് മാറ്റങ്ങള്‍ വരുത്തി എല്ലാ ഇടപാടുകളും ഇ- ഇന്‍വോയ്‌സ് എന്നതിലേക്ക് മാറ്റാനുമാണ് സാധ്യത എന്നാണ് ജിഎസ്ടി വിദഗ്ധനായ അഡ്വ. കെ എസ് ഹരിഹരന്‍ അഭിപ്രായപ്പെടുന്നത്. കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗിലൂടെ ജിഎസ്ടി ഇടപാടുകള്‍ സുതാര്യമാകുന്ന കാലം പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
(ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടാം: +91 98950 69926 )