എളുപ്പത്തില്‍ ഗൂഗിള്‍ ചെയ്യാന്‍ ഇതാ 10 ടിപ്‌സ്

ഗൂഗിള്‍ ചെയ്യാന്‍ ആര്‍ക്കാണ് അറിയാത്തതെന്നല്ലെ, എന്നാല്‍ ശരായായ രീതിയില്‍ ഗൂഗിള്‍ ചെയ്യാന്‍ ചില ടെക്‌നിക്കുകളുണ്ട്, നോക്കാം.
1. ഒരു പ്രത്യേക വാക്യത്തിലുള്ളത് മാത്രം സെര്‍ച്ച് ചെയ്തുകിട്ടാന്‍ തുടക്കത്തിലും അവസാനത്തിലും ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന്:
''affiliate marketing''
2. ഒരു വിഷയത്തിലെ ഒരു പ്രയോഗം ഒഴിവാക്കി മറ്റുള്ളവയുടെ റിസള്‍ട്ട് കിട്ടാന്‍ മൈനസ് () ചിഹ്നം ഉപയോഗിക്കാം. ഉദാ: affiliate marketingmerchants
3. ഒരു വിഷയത്തെപ്പറ്റി നിശ്ചിത വെബ്‌സൈറ്റിലുള്ളത് മാത്രം ലഭിക്കാനായി ശെലേ: എന്നുപയോഗിക്കാം. ഉദാ: ''affiliate marketing'' site:dhanamonline.com
4. സെര്‍ച്ച് ചെയ്യുന്ന വിഷയത്തിലുള്ള ആവശ്യമുള്ള ഫയല്‍ ഇനം മാത്രം തെരഞ്ഞുകിട്ടാനും വഴിയുണ്ട്.
ഉദാ: പിപിടി ഫയലാണ് കിട്ടേണ്ടതില്ല ''affiliate marketing'' filteype:ppt എന്ന് അടിച്ചാല്‍ മതി
5. നിശ്ചിത വിലയ്ക്കുള്ളിലുള്ളതോ തിയ്യതികള്‍ക്കുള്ളിലുള്ളതോ ലഭിക്കാന്‍ .. ഉപയോഗിക്കാം. ഉദാ: indian presidents 1960..2000
6. ഗൂഗിള്‍ സെര്‍ച്ചിനെ തന്നെ കാല്‍ക്കുലേറ്ററായി ഉപയോഗിക്കാനുമാവും. ഉദാ: 1263*23
7. ഒരു വാക്കിന്റെ അര്‍ഥമോ വിശദീകരണമോ ലഭിക്കാനായി define: എന്നുപയോഗിക്കാം. ഉദാ: define:affiliate marketing
8. സെര്‍ച്ച് ചെയ്യാനുദ്ദേശിക്കുന്ന വാക്ക് തലക്കെട്ടില്‍ പറഞ്ഞിട്ടുള്ളത് മാത്രം ലഭിക്കാനായി ശിശേഹേല: എന്ന് ഉപയോഗിക്കാം.
ഉദാ: intitle: affiliate marketing
9. സെര്‍ച്ച് ചെയ്തുകിട്ടിയ പേജിനുള്ളിലെ പ്രത്യേക വാക്ക് കണ്ടെത്താന്‍ Ctrl+F എന്ന് കീബോര്‍ഡില്‍ സെര്‍ച്ച് ചെയ്താല്‍ മതി
10. പേജ് വലുപ്പം കൂട്ടാന്‍ കീബോര്‍ഡില്‍ Ctrl+ എന്നും വലുപ്പം കുറയ്ക്കാന്‍ Ctrlഎന്നും അമര്‍ത്തിയാല്‍ മതി. ആവശ്യാനുസരണം സൂം ചെയ്യാനും കുറയ്ക്കാനുമാവും



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it