Begin typing your search above and press return to search.
5 ജി മല്‍സരത്തില്‍ ആപ്പിള്‍ മുന്നേറുമെന്നു നിരീക്ഷണം
5 ജി മല്‍സരത്തില്‍ സാംസങ്ങിനും ഹുവാവേയ്ക്കും പിന്നിലായിപ്പോയ ആപ്പിള്‍ അധികം വൈകാതെ നില മെച്ചപ്പെടുത്തുമെന്ന് സ്മാര്‍ട്ട് ഫോണ്‍ വിപണി വിദഗ്ധന്‍ മിംഗ്-ചി കുവോ. ഐഫോണ്‍ 2020 മോഡലുകള്‍ ഈ പ്രവണത മാറ്റിമറിക്കുമത്രേ.
അടുത്ത വര്‍ഷം ആപ്പിളിന്റെ മൂന്ന് ഐഫോണ്‍ മോഡലുകള്‍ 5 ജി സൗകര്യത്തോടെ എത്തുമെന്ന് മിംഗ്-ചി കുവോ പറഞ്ഞു. താങ്ങാനാവുന്ന വിലയായിരിക്കും ഇതില്‍ ഒരെണ്ണത്തിനെങ്കിലും.
ഇന്റലിന്റെ സ്മാര്‍ട്ട്ഫോണ്‍ മോഡം ബിസിനസ്സ് ഏറ്റെടുത്തത് ആപ്പിളിനു നേട്ടമാവുമെന്നുറപ്പ്. നിലവില്‍ മുന്നിട്ടുനില്ക്കുന്ന ആന്‍ഡ്രോയിഡ് ജേതാക്കളുമായി മത്സരിക്കാന്‍ ആപ്പിളിന് ഇത് തുണയാകുമെന്നാണു നിരീക്ഷണം.
Next Story