ആന്‍ഡ്രോയ്ഡ് 10 വരുന്നത് 'മധുര പലഹാര പ്രേമം' വിട്ട്; നിറം ഇനി പച്ചയല്ല, കറുപ്പ്

ആന്‍ഡ്രോയ്ഡുമായി ബന്ധിപ്പിക്കുന്ന മധുര പലഹാര പ്രേമത്തോടു വിട പറയുന്നു ഗൂഗിള്‍. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിന് ആന്‍ഡ്രോയ്ഡ് 10 എന്ന് പേരിട്ടു. മധുരപലഹാരത്തിന്റെ പേരിടുന്ന രീതിക്ക് വിട.

ട്രീറ്റിന്റെയും ഡിസേര്‍ട്ടിന്റെയും പേരു ചേര്‍ത്ത് ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് നാമകരണം നടത്തുന്ന പതിവ് ശൈലിയാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 10 ന്റെ പ്രഖ്യാപനത്തിലൂടെ മാറ്റിയത്. അവസാനം ഇറങ്ങിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ആന്‍ഡ്രോയ്ഡ് പൈ എന്നാണ് അറിയപ്പെട്ടത്.

അടുത്ത ആന്‍ഡ്രോയ്ഡ് പതിപ്പ് ആന്‍ഡ്രോയ്ഡ് 11 എന്നും തുടര്‍ന്നുള്ളത് ആന്‍ഡ്രോയ്ഡ് 12 എന്നും അറിയപ്പെടുമെന്നു വ്യക്തമായി. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്നതിനാല്‍ തന്നെ ഇതിന്റെ പേര് എല്ലാവര്‍ക്കും മനസിലാകുന്നതാകണമെന്ന് തങ്ങളുടെ എന്‍ജിനീയറിംഗ് ടീം അഭിപ്രായപ്പെട്ടിരുന്നതായി പേര് മാറ്റം സംബന്ധിച്ച് ആന്‍ഡ്രോയിഡ് പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ്് സമീര്‍ സമത്ത് പറഞ്ഞു.

മികച്ച ദൃശ്യപരതയ്ക്കായി നിറം പച്ചയില്‍ നിന്ന് കറുപ്പിലേക്ക് മാറ്റിയിട്ടുമുണ്ട്. മുകളില്‍ ഇരിക്കുന്ന ആന്‍ഡ്രോയിഡ് റോബോട്ടിനൊപ്പം പുതുക്കിയ ലോഗോയും ആന്‍ഡ്രോയിഡ് 10 നല്‍കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ഒരോ ആന്‍ഡ്രോയ്ഡ് പതിപ്പുമായി ബന്ധപ്പെട്ട മുന്‍കൂര്‍ പ്രഖ്യാപനങ്ങളും താല്‍പ്പര്യപൂര്‍വ്വമാണ് ടെക് ലോകം കാത്തിരിക്കുന്നത്.

പരമ്പരാഗത രീതിയിലാണെങ്കില്‍ ആന്‍ഡ്രോയ്ഡ് 10 'ക്യൂ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരത്തിന്റെ പേരിലായിരുന്നു വരേണ്ടത്. എന്നാല്‍ ലോകത്തെമ്പാടും പരിചിതമായ ഒരു മധുരപലഹാരത്തിന്റെയും പേര് 'ക്യൂ' വില്‍ തുടങ്ങുന്നില്ലെന്നു കണ്ടെത്തിയതിനാലാണ് പേരിടല്‍ രീതി മാറ്റിയതെന്നും അഭ്യൂഹമുണ്ട്. നേരത്തെ പുറത്തിറങ്ങിയ ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നീ പേരുകള്‍ പല രാജ്യങ്ങളിലും അപരിചിതമായിരുന്നെന്ന പരാതിയുണ്ടായിരുന്നു.

കപ്പ് കേക്ക്, ഡോനട്ട് ,എക്ലെയര്‍, ഫ്രോയോ, ജിഞ്ചര്‍ബ്രെഡ്, ഹണികോംബ്, ഐസ്‌ക്രീം സാന്‍ഡ്വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ് , മാര്‍ഷ്മാലോ, നൗഗട്ട്, ഓറിയോ, പൈ എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള വേര്‍ഷനുകള്‍ക്കു പേരിട്ടത്.

https://www.youtube.com/watch?time_continue=59&v=l2UDgpLz20M

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it