ഉപഭോക്താക്കൾ വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങി, ഇന്ത്യയിൽ ആപ്പിൾ ബ്രാൻഡ് മുന്നേറുന്നു

ആപ്പിൾ പരസ്യവാചകം വ്യത്യസ്തമായി ചിന്തിക്കു (Think Different) എന്ന സന്ദേശം ഇന്ത്യൻ ഉപഭോക്താക്കൾ ഉൾക്കൊണ്ടതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഐ ഫോൺ വിൽപന 2022 -23 സെപ്റ്റംബർ പാദത്തിൽ 44 % വർധിച്ച് 1.7 ദശലക്ഷമായി.ആപ്പിളിൻറെ മൊത്തം വരുമാനത്തിൽ ഇന്ത്യ പോലുളള വളർന്നു വരുന്ന (Emerging) വിപണികളുടെ സംഭാവന വർധിക്കുകയാണ്. ഇപ്പോൾ കമ്പനിക്ക് ശക്തമായ ഇരട്ട അക്ക വളർച്ച ഇന്ത്യ. തെക്ക് കിഴക്ക് ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലാണ്. .

2021 -22 ൽ ഇന്ത്യയിൽ ആപ്പിൾ വരുമാനം 45.8 ശതമാനം വർധിച്ച് 33,313 കോടി രൂപയായി. അറ്റാദായം 3 % വർധിച്ച് 1263 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം 5.7 % വർധിച്ച് 1973 കോടി രൂപയായി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ 4 % വിഹിതം ആപ്പിളിന് ഉണ്ട്.

ലോക വിപണി

മാന്ദ്യവും, പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിലും ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും, വിറ്റു വരവും കുതിക്കുന്നു. സെപ്റ്റംബർ പാദത്തിൽ വരുമാനം 8 % വർധിച്ച് 90.1 ശതകോടി ഡോളറായി. ഐ ഫോൺ വിൽപ്പനയിൽ നിന്നുള്ള വരുമാനം മാർക്കറ്റ് അനലിസ്റ്റുകളെ അത്ഭുതപ്പെടുത്തി കൊണ്ട് റെക്കോർഡ് 42.6 ശതകോടി ഡോളറായി ഉയർന്നു. ഐ ഫോൺ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 10 % വർധനവ് ഉണ്ടായിട്ടുണ്ട്.
ലോക സ്മാർട്ട് ഫോൺ വിപണിയിൽ ഐ ഫോണിന്റെ വിഹിതം 18 ശതമാനമായി വർധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ചൈനയിൽ നിന്നുള്ള വിട്ടുവരവ് 15.5 ശതകോടി ഡോളർ കൈവരിക്കാൻ ആപ്പിളിന് സാധിച്ചു.

ലോക വിപണിയിൽ എയർ പോഡ് വിറ്റ് വരവ് -9.7 ശതകോടി ഡോളർ, ഐ പാഡ് -7.94 ശതകോടി ഡോളർ. കമ്പനിയുടെ വാർഷിക വരുമാനം (2022 ഒക്ടോബോർ മുതൽ 2023 സെപ്റ്റംബർ സാമ്പത്തിക വർഷം) 8 % വർധിച്ച് 394 ശതകോടി ഡോളറായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it