മടക്കാവുന്ന ഐഫോണ്‍ പ്രതീക്ഷിക്കാമോ ?

സ്‌ക്രീന്‍ മടക്കിവെയ്ക്കാവുന്ന ഫോണുകള്‍ സാംസംഗ് അടക്കമുള്ള കമ്പനികള്‍ നേരത്തെ ഇറക്കിയിരുന്നു. എന്നാല്‍ മൊബൈല്‍ വിപണിയിലെ ഒന്നാമനായ ആപ്പിളും ഇത്തരത്തില്‍ സ്‌ക്രീന്‍ മടക്കിവെയ്ക്കാവുന്ന ഫോണ്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. എന്നാല്‍ 2021 ല്‍ ഈ മോഡല്‍ ഫോണുകള്‍ കമ്പനി പുറത്തിറക്കുമോ എന്നത് കാത്തിരുന്ന് കാണണം. കാരണം ഈ വര്‍ഷം പുറത്തിറക്കുന്ന ഫോണുകളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണിനായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കുപെര്‍ട്ടിനോ എന്ന കമ്പനി ഇന്റേര്‍ണല്‍ പരിശോധനയ്ക്കായി പ്രോട്ടോടൈപ്പ് മടക്കാവുന്ന സ്‌ക്രീനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പക്ഷേ ഇത്തരത്തിലുള്ള ഫോണ്‍ പുറത്തിറക്കുന്നതിനെ കുറിച്ച് കമ്പനി ഇതുവരെ ഉറപ്പിച്ചിട്ടില്ല.
സാംസംഗ് ഗാലക്സി ഫോള്‍ഡ്, മോട്ടറോള റേസര്‍ റീബൂട്ട് എന്നിവ പോലെ പോക്കറ്റബിള്‍ പാക്കേജില്‍ വലിയ സ്‌ക്രീനുള്ള ഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഐഫോണ്‍ 12 പ്രോ മാക്സിലെ 6.7 ഇഞ്ച് ഡിസ്പ്ലേയ്ക്ക് സമാനമായ വലുപ്പത്തിലേക്ക് മടക്കാവുന്ന സ്‌ക്രീനിനെ കുറിച്ച് ആപ്പിള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവിലെ മടക്കാവുന്ന ഫോണുകള്‍ക്ക് 6 മുതല്‍ 8 ഇഞ്ച് വരെയുള്ള സ്‌ക്രീനുകളുണ്ട്.
അതേസമയം അടുത്ത തലമുറയിലെ മുന്‍നിര ഐഫോണുകളും ഐപാഡുകളും ഈ വര്‍ഷാവസാനം വിപണിയിലെത്തിക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവരമനുസരിച്ച് 2020ല്‍ 5 ജി, പുതിയ ഡിസൈനുകള്‍ ആപ്പിള്‍ പുറത്തിറക്കിയതിനാല്‍ ഈ വര്‍ഷത്തെ ഐഫോണ്‍ ലൈനില്‍ വലിയ മാറ്റങ്ങള്‍ കമ്പനി ആസൂത്രണം ചെയ്യുന്നില്ല. ചെറിയ അപ്ഗ്രേഡുകള്‍ നടത്തി ''എസ്'' പതിപ്പായി ആയിരിക്കും കമ്പനി പുറത്തിറക്കുക.
കോവിഡ് മഹാമാരിയും ആപ്പിൡന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ആപ്പിള്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയര്‍മാര്‍ കമ്പനിയുടെ ഓഫീസുകളില്‍ ആഴ്ചയില്‍ കുറച്ച് ദിവസവും പരിമിതമായ എണ്ണത്തിലും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കഴിഞ്ഞവര്‍ഷം മഹാമാരിയെ തുടര്‍ന്ന് ഐഫോണ്‍ 12 ന്റെ റിലീസ് ആഴ്ചകളോളം വൈകിയിരുന്നു.
ഈ വര്‍ഷം മൊത്തത്തിലുള്ള മാറ്റങ്ങള്‍ വളരെ ചെറുതാണെങ്കിലും ആപ്പിള്‍ ഒരു കീ അപ്ഗ്രേഡ് ചെയ്യാനുള്ള പരീക്ഷണത്തിലാണ്. പാസ്‌കോഡിനും ഫെയ്സ് ഐഡി ഫേഷ്യല്‍ റെക്കഗ്‌നിഷനും അപ്പുറത്തേക്ക് ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ സംവിധാനം സജ്ജീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കേണ്ടി വരുന്നതിനാല്‍ ഈ സവിശേഷത ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായിരിക്കും. നിരവധി വര്‍ഷങ്ങളായി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫീച്ചര്‍ ചെയ്തിരിക്കുന്ന ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് റീഡറിലൂടെ ഫെയ്സ് ഐഡിയേക്കാള്‍ വേഗത്തില്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it