ഉപഭോക്താക്കള്‍ കാത്തിരുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍,കാണാം

പുതിയ ഐമാക്, ഐപാഡ് പ്രോ ലൈനപ്പ്, എയര്‍ടാഗുകള്‍, ആപ്പിള്‍ പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ എന്നിവയുടെ പ്രഖ്യാപനവുമായി ആപ്പിള്‍ സ്പ്രിംഗ് ലോഡഡ് ഇവന്റ് 2021. ഐഒഎസ് 14.5 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് പുതിയ ആപ്പിള്‍ പോഡ്കാസ്റ്റ് ആപ്ലിക്കേഷന്‍ കാണാം. മെച്ചപ്പെടുത്തിയ സെര്‍ച്ചിംഗ് ടാബ്, സ്മാര്‍ട്ട് പ്ലേ ബട്ടണ്‍ എന്നിവയും ഇതിലുണ്ടാകും. മെയ് മാസത്തില്‍ 170 രാജ്യങ്ങളിലും പ്രദേശങ്ങളിലും ആപ്പിള്‍ പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാകുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു.

മറ്റ് പുതിയ പ്രഖ്യാപനങ്ങള്‍ കാണാം:
ആപ്പിള്‍ ഐപാഡ് പ്രോ
ആപ്പിള്‍ എം 1 പ്രോസസറുള്ള ഐപാഡ് പ്രോ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു. മുന്‍ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 75 മടങ്ങ് വേഗതയുള്ള സിപിയു പ്രകടനം വാഗ്ദാനം ചെയ്യുന്ന 8 കോര്‍ ഡിസൈനാണ് ഇതിലുള്ളത്. മുന്‍തലമുറ ഐപാഡ് പ്രോ മോഡലുകളേക്കാള്‍ 1,500 മടങ്ങ് വേഗത്തിലാണ് ഗ്രാഫിക്‌സ് പ്രകടനം കാഴ്ച വയ്ക്കുന്നതാണ് ഇത്. പ്രോ മോഷന്‍ ഡിസ്‌പ്ലേകള്‍, 5 ജി സപ്പോര്‍ട്ട്, ഏറ്റവും പുതിയ എക്‌സ്‌ബോക്‌സ്, പിഎസ് 5 കണ്‍ട്രോളറുകള്‍ക്കുള്ള പിന്തുണ എന്നിവയുമായാണ് അവ വരുന്നത്.
ഒരു പുതിയ 2 ടിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും ഇതില്‍ ഉണ്ട്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് വഴി ഐപാഡ് പ്രോ മോഡലുകള്‍ക്ക് തണ്ടര്‍ബോള്‍ട്ട് പിന്തുണയുമുണ്ട്. 60000ത്തിലേറെയാണ് ഐ പാഡ് പ്രോ വില. ഉയര്‍ന്ന മോഡലുകള്‍ക്ക് 75000 മുതല്‍ 98000 രൂപ വരെ വില വരും.
ഐ ഫോണ്‍ 12, ഐഫോണ്‍ 12 മിനി വിലകള്‍ പുറത്തുവിട്ടു
ഐഫോണ്‍ 12 ഇന്ത്യയിലെ മൂന്ന് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്: 64 ജിബി വേരിയന്റിന് 79,900 രൂപ, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 84,900 രൂപ, 256 ജിബി വേരിയന്റിന് 94,900 രൂപ. മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ വരുന്ന ഐഫോണ്‍ 12 മിനി 64 ജിബി മോഡലിന് 69,900 രൂപയും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 74,900 രൂപയും 256 ജിബി മോഡലിന് 84,900 രൂപയുമാണ്.
പുതിയ ഐ മാക്
ടച്ച് കീബോര്‍ഡ്, ഐ മാക്കിന്റെ തന്നെ നിറത്തിലുള്ള മൗസ് എന്നിവയോടുകൂടിയാണ് പുതിയ ഐ മാക് എത്തുന്നത്. പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന ഉല്‍പ്പന്നമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 1080 പി എച്ച്ഡി ഫെയ്‌സ്‌ടൈം ക്യാമറ ഇതിലുണ്ടാകും. കോണ്‍ഫറന്‍സ് ക്വാളിറ്റി ഇതില്‍ ഏറെ ഉയര്‍ന്ന നിലവാരത്തിലായിരിക്കും. ഡോള്‍ബി അറ്റ്‌മോസിന്റെ ആറ് നൂതന സ്പീക്കറുണ്ടാകും. 24 ഇഞ്ച് 4.5 കെ ഡിസ്്‌പ്ലേ ആയിരിക്കും.
ആപ്പിള്‍ ടിവി
ആപ്പിള്‍ ടിവി 4കെ 179 ഡോളറിനാണ് പുറത്തിറങ്ങുക. ഏപ്രില്‍ 30 മുതല്‍ അമേരിക്കയില്‍ ലഭ്യമാകും. ഇന്ത്യയിലെ വില പിന്നീടേ പുറത്തുവരൂ. എ12 ഐഓണിക് ചിപ്‌സെറ്റോടെയാണ് ഇത് എത്തുക.
ആപ്പിള്‍ എയര്‍ ടാഗുകള്‍
കുറെ കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ആപ്പിള്‍ എയര്‍ ടാഗുകളും 99 ഡോളറിന് ലഭ്യമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it