ആപ്പിളിന്റെ പുതിയ പ്രോജക്റ്റ് നിങ്ങളെ ഞെട്ടിക്കുമെന്ന് ടിം കുക്ക് 

ആപ്പിളിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ നിങ്ങളെ ഞെട്ടിക്കുമെന്ന് സിഇഒ ടിം കുക്ക്. കമ്പനിയുടെ ഡിസൈൻ ടീം വിവിധ പ്രോജക്ടുകളുടെ പണിപ്പുരയിലാണെന്നും അവ ലോകത്തെ ഞെട്ടിക്കുമെന്നും എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ചീഫ് ഡിസൈൻ ഓഫീസറായിരുന്ന ജോണി ഐവിന്റെ രാജിയെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേർണലിൽ വന്ന ഒരു ലേഖനമായിരുന്നു അഭിമുഖത്തിന്റെ പ്രധാന വിഷയം. ഐവ് ആപ്പിളിൽ നിന്ന് രാജി വെച്ചത് നേതൃനിരയിലുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസം മൂലമായിരുന്നു എന്നായിരുന്നു റിപ്പോർട്ട്.

റിപ്പോർട്ടിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്നാണ് കുക്ക് പറയുന്നത്. "ഡിസൈൻ ടീം വളരെ ടാലന്റഡ് ആണ്. ജോണി പറഞ്ഞതു പോലെ അവർ എക്കാലത്തേക്കാളും ശക്തരാണ്. അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാണവർ," കുക്ക് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it