4 പുതിയ ലാപ്‌ടോപ് മോഡലുകളുമായി കോകോണിക്‌സിന്റെ രണ്ടാം വരവ്

കേരള സര്‍ക്കാര്‍ പിന്തുണയോടെ ആരംഭിച്ച പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച കോകോണിക്‌സ് നാലു പുതിയ ലാപ്‌ടോപ് കംപ്യൂട്ടറികളുമായി രണ്ടാം വരവിന് തയ്യാറെടുക്കുന്നു. ജൂലൈയില്‍ നാലു പുതിയ ലാപ്‌ടോപ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

മുമ്പ് 7 മോഡലുകള്‍

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായി ചേര്‍ന്നാണ് കോക്കോണിക്‌സ് കമ്പനി ആരംഭിച്ചത്. കോക്കോണിക്‌സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകള്‍ക്ക് പുറമേയാണ് ഇപ്പോള്‍ നാലു മോഡലുകള്‍ പുറത്തിറക്കുന്നത്. ഇതില്‍ 2 മോഡലുകള്‍ കെല്‍ട്രോണ്‍ ബ്രാന്‍ഡിലാണ് വിപണിയില്‍ ഇറക്കുക. അതില്‍ ഒന്ന് മിനി ലാപ്‌ടോപ്പാണ്.

ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍

എല്ലാ മോഡലുകള്‍ക്കും ബി.ഐ.എസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019ല്‍ ഉത്പാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് വില്‍പന നടത്തിയിട്ടുണ്ട്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കോമേഴ്‌സ് പോര്‍ട്ടലുകള്‍ വഴിയും ലാപ്‌ടോപ്പുകള്‍ വാങ്ങാനാകും. തിരുവനന്തപുരത്ത് മണ്‍വിളയിലെ ഉത്പാദന കേന്ദ്രത്തില്‍ പ്രതിവര്‍ഷം 2,50,000 ലാപ്പ്ടോപ്പുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it