ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ മസ്ക് എങ്ങനെ കണ്ടെത്തും..? പദ്ധതി ഇങ്ങനെ

ട്വിറ്ററിലെ വ്യാ‍ജ അക്കൗണ്ടുകൾ സ്വന്തം നിലയിൽ കണ്ടെത്താൻ ഒരുങ്ങി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിന്റെ ഭാ​ഗമായി ഒരു റിസർച്ച് ടീമിനെ മസ്ക് തയ്യാറാക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വ്യാജ അക്കൗണ്ടുകളിൽ വ്യക്തത തേടി ട്വിറ്റർ ഡീൽ താൽക്കാലികമായി നിർത്തുകയാണെന്ന് മസ്ക് അറിയിച്ചിരുന്നു. 44 ബില്യൺ ഡോളറിനാണ് ട്വിറ്ററിനെ മസ്ക് ഏറ്റെടുക്കുന്നത്.

ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിന് തന്റെ ടീം റാൻഡം സാംപ്ലിം​​ഗ് രീതിയിൽ 100 അക്കൗണ്ടുകൾ പരിശോധിക്കുമെന്നാണ് മസ്ക് അറിയിച്ചത്. സമാനമായ രീതിയിൽ പഠനം നടത്താൻ എല്ലാവരെയും മസ്ക് ക്ഷണിച്ചിട്ടുമുണ്ട്. റാൻഡം സാംപ്ലിം​ഗ് നടത്തുന്ന ഒരു കൂട്ടം ആളുകൾക്ക് ലഭിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ എണ്ണം ഒന്നാണെങ്കിൽ അത് ഉറപ്പിക്കാമെന്നാണ് മസ്കിന്റെ നിലപാട്.

സാംപിളുകളുടെ എണ്ണം 100 ആയി നിശ്ചയിച്ചത്, ട്വിറ്ററും അത്തരത്തിൽ ചെയ്തതുകൊണ്ടാണെന്നും മസ്ക് വ്യക്തമാക്കി. അതേ സമയം, കൂടുതൽ വിലപേശലുകൾ നടത്താനോ അല്ലെങ്കിൽ പിന്മാറാനോ ആണ് മസ്ക് താൽക്കാലി ഡീൽ താൽക്കാലികമായി നിർത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ഡീലിൽ ഉറച്ചു നിൽക്കുന്നതായി മസ്ക് തന്നെ വ്യക്തമാക്കി.

മോണിറ്റൈസ് ചെയ്യാവുന്ന പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ വ്യാജ/ സ്പാം അക്കൗണ്ടുകൾ ഉണ്ടെന്ന് ഈ മാസം ആദ്യം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 5 ദിവസമായി ട്വിറ്ററിന്റെ ഓഹരികൾ തുടർച്ചയായി ഇടിയുകയാണ്.

Related Articles
Next Story
Videos
Share it