Begin typing your search above and press return to search.
പബ്ലിക്‌പേജ് പോസ്റ്റുകള്‍ക്ക് ലൈക്കില്ല, ഒപ്പം പുതിയ സവിശേഷതയും; ഈ മാറ്റം നിങ്ങളെ ബാധിക്കുമോ?
പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്‍ഡുകളും സംരംഭങ്ങളും കലാകാരന്‍മാരും എല്ലാം ഉപയോഗിക്കുന്ന പൊതു പേജുകളില്‍(പബ്ലിക് പ്രൊഫൈലുകള്‍) നിന്ന് ലൈക്ക് ബട്ടണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ഫെയ്‌സബുക്ക് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് പുതുതായി നടത്തുന്ന രൂപകല്‍പനയിലാകും ഈ മാറ്റം ഉള്‍ക്കൊള്ളുക.
എങ്ങനെയായിരിക്കും ഇത് പബ്ലിക് പേജുകളെ ബാധിക്കുക?
നിലവില്‍ ഉള്ള ഫോളോവേഴ്‌സിനെ മാത്രം ആയിരിക്കും പബ്ലിക് ഫെയ്‌സ്ബുക്ക് പേജ് കാണിക്കുക. എന്നാല്‍ മറ്റൊരു സവിശേഷതയും അവതരിപ്പിക്കുന്നുണ്ട് കമ്പനി. ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡ് അവതരിപ്പിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
ലൈക്ക് മാറ്റുന്നതോടൊപ്പം ഫോളോവേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണെന്ന് പുതിയ രൂപകല്‍പ്പനയെക്കുറിച്ച് ഫേസ്ബുക്ക് പറഞ്ഞു.
പുതിയ സുരക്ഷ സവിശേഷതകള്‍ സ്പാമുകളുടെയും അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തുന്നവരെയും കണ്ടെത്താന്‍ സഹായിക്കും. വരുന്ന മാസങ്ങളിലും പേജുകളില്‍ മാറ്റം വരുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.
ലേ ഔട്ട്, ന്യൂസ് ഫീഡ്, എളുപ്പത്തിലുള്ള നാവിഗേഷന്‍, സുരക്ഷ സവിശേഷതകള്‍, അഡ്മിന്‍ നിയന്ത്രണങ്ങള്‍ എന്നിങ്ങനെ പ്രധാനമായ ചില മാറ്റങ്ങളും വരുത്തിയിരിക്കുന്നു.
ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വ്യക്തിഗത പ്രൊഫൈലിനും പേജിനുമിടയില്‍ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. പുതിയ അഡ്മിന്‍ നിയന്ത്രണങ്ങള്‍ ഉപയോഗിച്ച് പേജ് അഡ്മിനുകള്‍ക്ക് പൂര്‍ണ നിയന്ത്രണമോ ഭാഗികമായി ആക്‌സസ് നല്‍കാന്‍ ഉപയോക്താവിന് കഴിയുകയും ചെയ്യും.
ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യാനും കമ്പനി ഉപയോക്താക്കളോട് പറയുന്നു.
Next Story
Videos