Begin typing your search above and press return to search.
ഹെല്‍ത്ത് കെയര്‍ രംഗത്തേക്ക് ഫ്‌ളിപ്കാര്‍ട്ട്; ഹെല്‍ത്ത് പ്ലസ് ആപ്പ് പ്ലേ സ്റ്റോറിലെത്തി
വോള്‍മാര്‍ട്ട് പിന്തുണയുള്ള ഫ്‌ളിപ്കാര്‍ട്ടും ഹെല്‍ത്ത്‌കെയര്‍ രംഗത്തേക്ക്. ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് എന്ന ആപ്പ് ആണ് ഈ രംഗത്തേക്ക് മത്സരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ആപ്പ് ഇപ്പോള്‍ തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ ആകമാനം 20000 പിന്‍കോഡുകളില്‍ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകും. ആപ്പ് ഉടന്‍ തന്നെ ഐഒഎസിലും ലഭ്യമായിത്തുടങ്ങുമെന്നാണ് അറിയുന്നത്. നെറ്റ്‌മെഡ്‌സ്, ഫാര്‍മീസി ആപ്പുകളെ കയ്യടക്കിയിട്ടുള്ള റിലയന്‍സിനോടായിരിക്കും ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും മത്സരിക്കുക.
റിലയന്‍സ് റീറ്റെയ്‌ലിന് കീഴിലാണ് ഹെല്‍ത്ത് കെയര്‍ വിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റീറ്റെയ്ല്‍ രംഗത്തേക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സേവനങ്ങളെ സംയോജിപ്പിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് പദ്ധതി വോള്‍മാര്‍ട്ട് ഹെല്‍ത്തിനു പുറമെ ആരോഗ്യ മേഖലയിലെ മറ്റൊരു പ്രധാന ചുവടുവയ്പാകും.
എന്താണ് ഹെല്‍ത്ത് പ്ലസ് ?
രാജ്യത്തെ വിവിധ ഭാഗങ്ങള്‍, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉള്ളിടങ്ങളിലേക്ക് ആരോഗ്യ സംരംക്ഷണ ഉപകരണങ്ങള്‍, മരുന്നുകള്‍, സേവനങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാനുള്ള ആപ്പാണ് ഇത്.
ഫ്‌ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പ്ലാറ്റ്ഫോം ഇതിനായി 500-ലധികം സ്വതന്ത്ര വില്‍പനക്കാരുമായും രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമായും ഉടമ്പടി കരാറിലായിട്ടുണ്ട്. മെഡിക്കല്‍ കുറിപ്പടികള്‍ പ്രത്യക മൂല്യനിര്‍ണ്ണയത്തിനു വിധേയമാക്കി മരുന്നുകളുടെ കൃത്യമായ വിതരണത്തിനായുള്ള സജീകരണങ്ങള്‍ കമ്പനി ചെയ്തിട്ടുണ്ട്.
ഗുണകരമാകുന്നതെങ്ങനെ?
ഓഫറുകള്‍ ലഭ്യമാകും
വിവിധ സേവന ദാതാക്കള്‍ ഒരു കുടക്കീഴില്‍
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്പിലൂടെ സേവനം വീട്ടുപടിക്കലെത്തും. ഐ ഓ എസ് പതിപ്പും തയ്യാറാകുന്നു.
വരും ദിനങ്ങളില്‍ ടെല് കണ്‍സള്‍ട്ടേഷനും ലാബ് സേവനങ്ങളും ഉള്‍പ്പെടുത്താനും പദ്ധതി ഉണ്ട്.
Next Story
Videos