ആന്‍ഡ്രോയ്ഡ് 13 എത്തി, പ്രത്യേകതകള്‍ അറിയാം
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് Android 13 ഗൂഗിള്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് 15നാണ് പിക്‌സല്‍ ഫോണുകളില്‍ പുതിയ അപ്‌ഡേറ്റ് എത്തുന്ന കാര്യം ഗൂഗിള്‍ (Google) പ്രഖ്യാപിച്ചത്. ഗൂഗിള്‍ പിക്‌സല്‍ 4xl, പിക്‌സല്‍ 4a, പിക്‌സല്‍ 4a 5G, പിക്‌സല്‍ 5a 5G, പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രൊ, പിക്‌സല്‍ 6a എന്നീ ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 13ല്‍ അപ്‌ഡേറ്റ് ലഭിക്കുന്നത്.
An update so good, we officially made 13 a lucky number again. Get the most out of your device with #Android13. https://t.co/4shyAMBCOk
— Android (@Android) August 15, 2022
പിക്‌സല്‍ 6 സീരീസ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് 13 ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് പഴയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലേക്ക് തിരികെ പോവാന്‍ സാധിക്കില്ലെന്ന് Google Play സര്‍വീസസ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം സാംസംഗ് ഗ്യാലക്സി, അസൂസ്, എച്ച്എംഡി (നോക്കിയ), iQOO, മോട്ടറോള, വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, സോണി, ടെക്നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 13 അപ്‌ഡേറ്റ് എത്തും.
Android 13 സവിശേഷതകള്‍
- ഫോണിന്റെ ഭാഷ മാറ്റാതെ തന്നെ ആന്‍ഡ്രോയ്ഡ് 13 ഉപഭോക്താക്കള്‍ക്ക് ഓരോ ആപ്പുകളിലും പ്രത്യേകം ഭാഷ തെരഞ്ഞെടുക്കാം. തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ തീമും കളറും വാള്‍പേപ്പറിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം.
- പുതിയ അപ്‌ഡേറ്റിലൂടെ ഫോണിലെ മെസേജിംഗ് ആപ്ലിക്കേഷന്‍ ക്രോംബുക്ക് വഴി നേരിട്ട് ഉപയോഗിക്കാം. കൂടാതെ യുആര്‍എല്‍, ചിത്രം, ടെക്സ്റ്റ് വീഡിയോ തുടങ്ങിയവ ഫോണില്‍ നിന്ന് കോപ്പി ചെയ്ത് ടാബ്ലെറ്റ്/ക്രോംബുക്ക് എന്നിവയിലേക്ക് പേസ്റ്റും ചെയ്യാം.
- കൈ, സ്‌റ്റൈലസ് പേന എന്നിവയുടെ ടച്ചുകള്‍ പ്രത്യേകം തിരിച്ചറിയാനുള്ള ഫീച്ചര്‍, ടാസ്‌ക് ബാര്‍ അപ്‌ഡേറ്റ് എന്നിവയും ആന്‍ഡ്രോയ്ഡ് 13ല്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 13ല്‍ സെക്കന്‍ഡറി പ്രൊഫൈലിലും എന്‍എഫ്‌സി പേയ്‌മെന്റുകള്‍ സപ്പോര്‍ട്ട് ചെയ്യും.
- തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഫോട്ടോ ഗ്യാലറി ആക്‌സസ് മൊത്തമായി നല്‍കേണ്ടതില്ല. ഷെയര്‍ ചെയ്യുന്നവയ്ക്ക് മാത്രമുള്ള അനുമതി നല്‍കിയാല്‍ മതി. ഉപയോക്താക്കള്‍ ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പടെയുള്ള സെന്‍സിറ്റീവ് ഡാറ്റകള്‍ കോപ്പി ചെയ്യുകയാണെങ്കില്‍, നിശ്ചിത സമയത്തിന് ശേഷം ക്ലിപ്പ്‌ബോര്‍ഡ് ഹിസ്റ്ററി സ്വയമേ ഡിലീറ്റ് ആവും.
- ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് ഡിഫോള്‍ട്ട് ആയി നോട്ടിഫിക്കേഷന്‍ അയക്കാനുള്ള അനുമതി ആന്‍ഡ്രോയ്ഡ് 13ല്‍ ഉണ്ടാവില്ല. സബ്‌സ്‌ക്രൈബ് ചെയ്തവയ്ക്ക് മാത്രമാവും നോട്ടിഫിക്കേഷന്‍ നല്‍കാന്‍ സാധിക്കുക.