Begin typing your search above and press return to search.
നിങ്ങളുടെ കയ്യിലിരിക്കുന്ന ഫോൺ ഒന്ന് ശ്രദ്ധിക്കൂ!പുതിയ വേർഷൻ ആണോ?
പഴയ ആൻഡ്രോയിഡ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ സെപ്റ്റംബർ 27 മുതൽ നേരിട്ട് ഗൂഗിൾ സൈൻ ഇൻ സാധ്യമാവില്ലെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്.ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.
ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈൻ ഇൻ ചെയ്ത് യൂടൂബിലേക്ക് കയറാനും സാധിക്കില്ല. ആൻഡ്രോയിഡ് 2.3.7 വേർഷൻ വരെയുള്ളതിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കായിരിക്കും ഈ പ്രശ്നം നേരിടേണ്ടി വരുന്നത്.
നിങ്ങളുടെ പഴയ ഫോണിന് പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്ഡേറ്റ് ചെയ്യാനുള്ള ശേഷിയുണ്ടെങ്കിൽ തുടർന്നും ഗൂഗിളിൻെറ സേവനങ്ങളെല്ലാം ലോഗിൻ ചെയ്ത് ഉപയോഗിക്കാം. ഇല്ലെങ്കിൽ പല സേവനങ്ങൾക്കും നിയന്ത്രണം വരും. അതുകൊണ്ട് പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് എത്രയും പെട്ടെന്ന് മാറുന്നതിനായി ഗൂഗിൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു.
എന്നാൽ നിങ്ങളുടെ ഫോൺ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്ഡേറ്റ് ചെയ്യാൻ ഇപ്പോൾ കഴിയുന്നില്ലെങ്കിൽ ബ്രൗസറുകൾ വഴി ജിമെയിലും മറ്റും ആക്സസ് ചെയ്യാമെന്നും കമ്പനി അറിയിപ്പിൽ പറയുന്നു
Next Story
Videos