ട്വിറ്ററിന് സമാനമായ സാമൂഹിക മാധ്യമം തുടങ്ങാന്‍ മെറ്റ

ട്വിറ്ററിന് സമാനമായ പുതിയ സാമൂഹിക മാധ്യമം പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി ഫേസ്ബുക് മാതൃ കമ്പനിയായ മെറ്റ അറിയിച്ചു. ട്വിറ്ററില്‍ എഴുതുന്നത് പോലെ ചെറിയ കുറിപ്പുകള്‍ പങ്കുവയ്ക്കാവുന്ന ഒരു സംവിധാനമായിരിക്കും ഇത്.

പി 92

2016-ല്‍ ആരംഭിച്ച ട്വിറ്റര്‍ പോലുള്ള സംവിധാനമായ മാസ്റ്റഡോണ്‍ അടക്കമുള്ള ആപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒന്നായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു. നിലവില്‍ പി 92 എന്ന കോഡ് നാമത്തിലാണ് ഈ പദ്ധതി ഒരുക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ കീഴിൽ ട്വിറ്റര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് മെറ്റയുടെ ഈ പ്രഖ്യാപനം.

ഉപയോക്താക്കളെ എത്തിക്കും

2010 കളുടെ തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും ഏറ്റെടുത്തതിന് ശേഷം ഉപയോക്തൃ വളര്‍ച്ച കുതിച്ചുയര്‍ന്നിരുന്നു. ട്വിറ്ററിന് സമാനമായ ഈ പുതിയ സംവിധാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികള്‍ കമ്പനിയുടെ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ആപ്പ് മെറ്റ എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it