കാത്തിരുന്ന ഫ്ലാഗ്ഷിപ്പ് മോഡല്‍ OnePlus 10T; വിലയും സവിശേഷതകളും അറിയാം

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡഡല്‍ OnePlus 10T ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 46,999 രൂപ മുതലാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ് ബേസ് വേരിയന്റ്.

Also Read: ഐക്യൂ 9T 5G ഇന്ത്യയിലെത്തി, സവിശേഷതകള്‍ അറിയാം

12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 54,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയര്‍ന്ന മോഡല്‍ 55,999 രൂപയ്ക്ക് ലഭിക്കും. പ്രീ-ഓഡര്‍ ആരംഭിച്ച ഫോണിന്റെ വില്‍പ്പന ഓഗസ്റ്റ് ആറിന് മുതലാണ്.

OnePlus 10T സവിശേഷതകള്‍

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ Fluid AMOLED ഡിസ്‌പ്ലെയാണ് ഫോണിന് വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. 120Hz ആണ് റിഫ്രഷ് റേറ്റ്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനിലെത്തുന്ന ഡിസ്‌പ്ലെ HDR10+ സെര്‍ട്ടിഫൈഡ് ആണ്.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 8+ Gen 1 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ഗെയിമിംഗ് എളുപ്പമാക്കാന്‍ ഹൈപ്പര്‍ബൂസ്റ്റ് ഗെയിമിംഗ് എഞ്ചിന്‍, 3d കൂളിംഗ് സിസ്റ്റവും എന്നിവയും വണ്‍പ്ലസ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷോട് കൂടിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 50 എംപിയുടെ Sony IMX 769 പ്രൈമറി ലെന്‍സ്, 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 എംപിയുടെ മാക്രോ ലെന്‍സ് എന്നിവയാണ് ക്യാമറ വിഭാഗത്തല്‍ നല്‍കിയിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.

150 വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4800 എംഎഎച്ചിന്റെ ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് ഫോണിന്. പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലെത്താന്‍ 19 മിനിട്ടുമതി എന്നാണ് കമ്പനിയുടെ അവകാശവാദം. 203 ഗ്രാമാണ് ഫോണിന്റെ ഭാരം.

Dhanam News Desk
Dhanam News Desk  
Next Story
Share it